കാസർകോട്: മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി ഏപ്രില്‍ ഏഴിനും മേയ് അഞ്ചിനും ഡ്രൈ ഡേ ആചരിക്കും. ഇതിനായി രൂപവത്കരിച്ച കോര്‍ കമ്മറ്റി യോഗം മാര്‍ച്ച് 27ന് ഉച്ച രണ്ടിന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ലോക്സഭ തെരഞ്ഞെടുപ്പ് കാമ്പയിനുകളിൽ ഉൾപ്പടെ ഹരിതചട്ടം പാലിക്കണമെന്ന് മാലിന്യമുക്തം നവകേരളം കാമ്പയിന് യോഗം ആവശ്യപ്പെട്ടു.
ഹരിതകേരളം ഏകോപന സമിതിയുടെ സംയുക്ത യോഗം തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ജയ്സണ്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷന് തയാറാക്കിയ കൈപുസ്തകം ‘ഹരിത ചട്ടപാലനം സംശയങ്ങളും മറുപടികളും’ കലക്ടര്‍ കെ. ഇമ്പശേഖര്‍ പ്രകാശനം ചെയ്തു.
പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് ഹരിതചട്ടം പാലിച്ച് എല്ലാ വിഭാഗങ്ങളിലുംപെട്ടവരുടെ പിന്തുണയോടെ ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്ന് കലക്ടര്‍ നിർദേശിച്ചു. മാലിന്യമുക്ത നവകേരളത്തിന് ഹരിതാഭമായ തെരഞ്ഞെടുപ്പ് എന്ന പോസ്റ്ററും കലക്ടര്‍ പ്രകാശനം ചെയ്തു.
ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ എ. ലക്ഷ്മി പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ജെ.പി.സി.എ ഫൈസി, മാലിന്യമുക്തം നവകേരളം കോ-കോഓഡിനേറ്റര്‍ എച്ച്. കൃഷ്ണ, സുനില്‍കുമാര്‍ ഫിലിപ്പ്, എം.കെ. ഹരിദാസ്, കെ.വി. രഞ്ജിത്ത്, എം. സനല്‍, എം. കണ്ണന് നായര്‍, ടി.ടി. സുരേന്ദ്രന്, മിഥുന് ഗോപി എന്നിവര്‍ സംസാരിച്ചു. നവകേരളം കർമപദ്ധതി ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ഫ്ലക്സ് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ പ്രചാരണ സാമഗ്രികളായി ഉപയോഗിക്കരുത്. തുണിയോട് സാമ്യമുള്ള നോണ്‍വൂവണ്‍ പോളിപ്രൊപ്പലീന്‍ കൊണ്ടുള്ള ബോര്‍ഡുകളും ബാനറുകളും നിരോധിച്ചതാണ്. അവ ഒഴിവാക്കണം.
വോട്ടെടുപ്പിനു ശേഷം ബോര്‍ഡുകളും കൊടിതോരണങ്ങളും മറ്റു പ്രചാരണ സാമഗ്രികളും സ്ഥാപിച്ചവര്‍തന്നെ അഴിച്ചുമാറ്റി തരംതിരിച്ച് യൂസര്‍ഫീ ഉള്‍പ്പെടെ ഹരിത കര്‍മസേനക്കോ മറ്റ് അംഗീകൃത ഏജന്‍സിക്കോ നല്‍കണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.