കാസര്‍കോട്: വിവാഹത്തിന് വാഹനങ്ങളിലും മറ്റും വധൂവരൻമാരെയും മറ്റും ആനയിച്ച് ഗതാഗതസ്തംഭനമുണ്ടാക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി കാസര്‍കോട് പൊലീസ്.
ഇത്തരം വിവാഹങ്ങള്‍ കാസര്‍കോട്ട് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കടുത്ത നടപടിക്കൊരുങ്ങുന്നത്. മുമ്പ് വിവാഹശേഷം വരനെ വധുവിന്റെ വീട്ടിലേക്ക് ആഭാസകരമായി ആനയിക്കുന്നതുമൂലമുള്ള പരാതികള്‍ വര്‍ധിച്ചിരുന്നു. കടുത്ത നടപടി എടുത്തതോടെ നിയന്ത്രണം വന്നിരുന്നു.
എന്നാൽ, വീണ്ടും ഇത്തരത്തിലുള്ള പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രിയില്‍ വധുവിന്റെ വീട്ടില്‍ പോയശേഷം വരന് പുലരുവോളം ‘പണികൊടുക്കുന്ന’ ആഭാസരീതി ഇന്നും നിലനില്‍ക്കുന്നുണ്ട്. കണ്ണൂരില്‍ വരനെ ഒട്ടകപ്പുറത്തിരുത്തി ആനയിച്ചതുകാരണം കഴിഞ്ഞ ദിവസം മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.
ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമാണുയര്‍ന്നത്. വരനെ കോമാളിവേഷം കെട്ടിച്ച് ആനയിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ വരനും സുഹൃത്തുക്കളുമടക്കം ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കാസര്‍കോട് സി.ഐ പി. അജിത്കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.