നീലേശ്വരം: കാട്ടാനശല്യത്തിൽ പൊറുതിമുട്ടി കൊന്നക്കാട് നിവാസികൾ. ബളാൽ പഞ്ചായത്തിലെ കൊന്നക്കാട്, മൈക്കയം ഭാഗങ്ങളിൽ വനാതിർത്തിയിലെ കൃഷിഭൂമിയിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായി. വ്യാഴാഴ്ച ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മനകാട്ടുപറമ്പിൽ വത്സമ്മ അടക്കമുള്ള നിരവധി പേരുടെ കൃഷിയിടങ്ങളിൽ ആന കയറിയിറങ്ങി. വർഷങ്ങളായി കൃഷിചെയ്തിരുന്ന ഭൂമിയാണ് കാട്ടാന നശിപ്പിച്ചത്. മൈക്കയം പ്രദേശത്ത് നാശനഷ്ടമുണ്ടായ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും സ്ഥലം സന്ദർശിച്ച ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ പറഞ്ഞു. കേരള കോൺഗ്രസ്-എം ജില്ല വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ചെന്നക്കാട്ടുകുന്നേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.