കാസര്‍കോട്: അനാഥ-അഗതി മന്ദിരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഗ്രാന്റ് പുനഃസ്ഥാപിച്ചു കിട്ടുന്നതിന് പരമാവധി ശ്രമിക്കുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തളങ്കര ദഖീറത്തുല്‍ ഉഖ്റ സംഘത്തിനു കീഴിലെ മാലിക് ദീനാര്‍ യതീംഖാനയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള ആദരവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രസിഡന്റ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി. മുഹമ്മദ് മുബാറക് ഹാജി, കെ.എം. അബ്ദുല്‍ ഹമീദ് ഹാജി, അഹമ്മദ് ഹാജി അങ്കോല, പി.എ. അഹമ്മദ് താജ്, എന്‍.എം. കറമുല്ല ഹാജി, കെ.എച്ച്. സലീം ബറക, എ.എം. മുഹമ്മദ് കുഞ്ഞി ഹാജി, ടി.എ. മുഹമ്മദലി ബഷീര്‍, എം.പി. ഷാഫി ഹാജി, മുഹമ്മദ് ബദറുദ്ദീന്‍ ഹാജി, ടി.എ. ഹമീദ് ഹാജി, ടി.കെ. മുഹമ്മദ് ഹാജി, സി.എ. അബൂബക്കര്‍, ടി.എ. ഹബീബ് ഹാജി, ബി.എസ്. മഹമൂദ്, അസീസ് ഖാസിലേന്‍, എല്‍.എ. മഹ്മൂദ് ഹാജി, എ.എം ബഷീര്‍, ജമാല്‍ ഹുസൈന് ഹാജി, ഇ.എം. അബ്ദുല്ല, സി.എം. മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ റഹ്മാന് ഹാജി, ടി.എസ്. മുഹമ്മദ് ബഷീര്‍, മാലിക് ദീനാര്‍ യതീംഖാനയിലെ ആദ്യ ബാച്ച് വിദ്യാര്‍ഥികളായ ടി.എ. അബൂബക്കര്‍, ഡോ. എം. മുഹമ്മദ്, കെ.എസ്. മുഹമ്മദ് അഷറഫ്, കെ.എം. മുഹമ്മദ് റഫീഖ്, പി.എ. അബ്ദുല്‍ റഹ്മാന്, കെ.എസ്. അബ്ദുല്‍ ഖാദര്‍, ടി.എ. അബ്ദുല്‍ ഖാദര്‍, ടി.യു. സാദിഖ്, എന്‍.എച്ച്. മുഹമ്മദ് കുഞ്ഞി, എന്‍.കെ. അബൂബക്കര്‍, ഇ.കെ. അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്ക് മന്ത്രി ഉപഹാരം നൽകി. ടി.എ. ഷാഫി സ്വാഗതവും ഹസൈനാര്‍ ഹാജി തളങ്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.