കാസർകോട്: സംസ്ഥാന വനിത കമീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമീഷന് സിറ്റിങ്ങില്‍ 21 പരാതികള്‍ സ്വീകരിച്ചു. നാല് പരാതികള്‍ തീര്‍പ്പാക്കി. രണ്ടു പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ഒരു പരാതി കൗണ്‍സലിങിന് വിട്ടു. 14 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡന, സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. സ്ത്രീ സംരക്ഷണത്തിനായി നിരവധി പരിപാടികളും പദ്ധതികളും നടപ്പിലാക്കുന്ന ഈ കാലത്തും നിരവധി സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു.
സ്വത്തും ആഭരണങ്ങളും നഷ്ടപ്പെട്ടശേഷമാണ് സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയുന്നത്. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബോധവത്കരണം നല്‍കണമെന്നും അവര്‍ പറഞ്ഞു. വനിത സെല്‍ സബ് ഇന്‍സ്പെക്ടര്‍ ടി.കെ. ചന്ദ്രിക, എ.എസ്.ഐ സുപ്രിയ ജേക്കബ്, അഡ്വ. ഇന്ദിര, കൗണ്‍സലര്‍ രമ്യ ശ്രീനിവാസന് എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.