യൂത്ത് ലീഗ് എൻമകജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെർളയിൽ നടത്തിയ പ്രകടനം

എട്ടാം ക്ലാസുകാരനെ വധിക്കാൻ ശ്രമിച്ച ആർ.എസ്.എസ് സംഘത്തെ അറസ്​റ്റ്​ ചെയ്യണം –യൂത്ത് ലീഗ്

കാസർകോട്: പെർള ചവർക്കാട് പള്ളിയിലേക്ക് പോവുകയായിരുന്ന മുസ്തഫ എന്ന എട്ടാം ക്ലാസുകാരനെ തടഞ്ഞുനിർത്തി വധിക്കാൻ ശ്രമിച്ച ആർ.എസ്.എസ് ക്രിമിനൽ സംഘത്തെ ഉടൻ അറസ്​റ്റ് ചെയ്യണമെന്ന് മുസ്​ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ് എന്നിവർ ആവശ്യപ്പെട്ടു.വീട്ടിലേക്കോടിയ കുട്ടിയെ വീടുകയറി വടിവാൾ ഉപയോഗിച്ച് ആക്രമിക്കുകയും മാതാവിനെ തള്ളിയിടുകയും ചെയ്ത സംഭവം ഗൗരവതരമാണ്. വർഗീയ ഭ്രാന്ത് തലക്കുപിടിച്ച ക്രിമിനലുകൾ ഉത്തരേന്ത്യൻ മോഡൽ അക്രമമാണ് പെർളയിൽ നടത്തിയത്. അതിർത്തി ഗ്രാമങ്ങളിൽ ആക്രമണം നടത്തി കർണാടകയിലെ സുരക്ഷിത കേന്ദ്രത്തിൽ അഭയം തേടുന്നത് പതിവായിരിക്കുകയാണ്. ഇത്തരം സ്ഥിരം ക്രിമിനലുകളുടെ പട്ടിക കർണാടക പൊലീസിന് കൈമാറാൻ കേരള പൊലീസ് തയാറാകണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

പെർളയിൽ യൂത്ത് ലീഗ് പ്രകടനം

പെർള: എട്ടാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ച ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന്​ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്​ലിം യൂത്ത് ലീഗ് എൻമകജെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെർളയിൽ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ് അസീസ് കളത്തൂർ ഉദ്​ഘാടനം ചെയ്തു. അഷ്റഫ് എടനീർ, സഹീർ ആസിഫ്, എം.എ. നജീബ്, ബി.എം. മുസ്​തഫ, സിദ്ദീഖ് ഒളമുഗർ, ഹനീഫ് സീതാംഗോളി, മജീദ് പച്ചമ്പള എന്നിവർ നേതൃത്വം നൽകി.


Tags:    
News Summary - Youth League want RSS gang arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-19 03:50 GMT