തൃശൂർ: സി.പി.എം സമ്മേളനങ്ങൾക്കെതിരെ വിമർശനമുന്നയിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എമ്മിന്‍റെ അഭിപ്രായം കേൾക്കാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് മാനിച്ചാണ് കാസർഗോഡ് സമ്മേളനം ഇന്ന് അവസാനിപ്പിക്കുന്നത്. കോടതി ഇടപെടൽ കാസർഗോഡ് ജില്ല സമ്മേളനത്തിനു മാത്രമാണ് ബാധകം. തൃശൂർ സമ്മേളനം നാളെ അവസാനിപ്പിക്കും. ആലപ്പുഴ സമ്മേളനം സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു..
നിലവിൽ തൃശൂർ സമ്മേളനത്തിനെതിരെ ആരും കേസ് നൽകിയിട്ടില്ല. അതുകൊണ്ട് സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ സമ്മേളനം സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ സമ്മേളനം സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
നേരത്തെ കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ വിലക്കി ഹൈകോടതി ഉത്തരവിറക്കിയിരുന്നു. മാനദണ്ഡം യുക്തിസഹമാണോയെന്നും രാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.