കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജി രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന നേതാവായിരുന്നുവെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് മനുഷ്യരുടെ ജീവിതത്തില്‍ കാരുണ്യമായിത്തീരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ചൂണ്ടിക്കാട്ടി.
പ്രസിഡൻറ് എം.പി. ജാഫര്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ. സുബൈര്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരന്‍, മുന്‍ ഡി.സി.സി പ്രസിഡൻറ് അഡ്വ. സി.കെ. ശ്രീധരന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ. രാജ്മോഹന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, എ. വേലായുധന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, എ.വി. രാമകൃഷ്ണന്‍, ജില്ല മുസ്ലിം ലീഗ് സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി, പി.വി. രാജു, ബില്‍ടെക്ക് അബ്ദുല്ല, ഡോ. ഖാദര്‍ മാങ്ങാട്, വി.വി. തമ്പാന്‍, കൂക്കൂര്‍ ബാലകൃഷ്ണന്‍, ബഷീര്‍ വെള്ളിക്കോത്ത്, എ. ഹമീദ് ഹാജി, ബഷീര്‍ ആറങ്ങാടി, ഗോകുല്‍ദാസ് കാമ്മത്ത്, ടി. മുഹമ്മദ് അസ്ലം, പി.കെ. അഹമ്മദ്, കെ.ഇ.എ. ബക്കര്‍, നഗരസഭ കൗണ്‍സിലര്‍ ടി.കെ. സുമയ്യ, സി. മുഹമ്മദ് കുഞ്ഞി, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, കെ.എം.സി.സി നേതാവ് നാസര്‍, അഡ്വ. എന്‍.എ. ഖാലിദ് എന്നിവര്‍ സംസാരിച്ചു.
മണ്ഡലം ഭാരവാഹികളായ സി.എം. ഖാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, ടി. റംസാന്‍, പി.എം. ഫാറൂഖ്, എ.സി.എ. ലത്തീഫ്, മുസ്തഫ തായന്നൂര്‍, ഹക്കീം മീനാപ്പീസ് എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം ജന.സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന് സ്വാഗതം പറഞ്ഞു.
കാസർകോട്: ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡൻറും ട്രഷററും കായിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് യോഗം അനുശോചിച്ചു.
കൗണ്‍സില്‍ പ്രസിഡൻറ് പി. ഹബീബ് റഹിമാന്‍, പി.പി. അശോകന്‍ മാസ്റ്റര്‍, വി.പി. ജാനകി, ടി.വി. ബാലന്‍, പള്ളം നാരായണന്‍, അനില്‍ബങ്കളം, വി. വിജയമോഹനന്‍, ടി.വി. കൃഷ്ണന്‍, കൗണ്‍സില്‍ സെക്രട്ടറി ഡോ. ഇ. നസിമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.