കഠ്​വ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ ആർ.എസ്​.എസ്​ പ്രവർത്തകന്​ മുൻകൂർ ജാമ്യം

കൊച്ചി: ജമ്മു-കശ്​മീരിലെ കഠ്​വയിൽ ക്രൂര പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട ബാലികക്കെതിരെ ​ഫേസ്​ബുക്കിലൂടെ അപകീർത്തികരമായ സ​ന്ദേശം പ്രചരിപ്പിച്ച ആർ.എസ്​.എസ്​ പ്രവർത്തകന്​ എറണാകുളം അഡീഷനൽ സെഷൻസ്​ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നെട്ടൂർ കുഴുപ്പിള്ളിൽ എൻ.ശ്രീവിഷ്​ണു എന്ന വിഷ്​ണു നന്ദകുമാറിനാണ്​ (27) അഡീഷനൽ സെഷൻസ് ജഡ്​ജി കെ.ബിജു മേനോൻ ജാമ്യം അനുവദിച്ചത്​. ജാമ്യ ഉത്തരവി​​​െൻറ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞയാഴ്​ചയാണ്​ പ്രതി ​​ഫേസ്​ബുക്കിൽ വിവാദ കമൻറിട്ടത്​. ​ഇതേത്തുടർന്ന്​ പനങ്ങാട്​ ​െപാലീസ്​ കേസെടുത്ത്​​ അന്വേഷണം നടത്തിവരുകയായിരുന്നു. 

Tags:    
News Summary - Kathua rape murder: RSS Worker Get Advance Bail -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.