കട്ടിപ്പാറ: ‘ഇക്ക അവ്ടെ പൊഴേല് വെള്ളം കേറീക്കോ? ഇവ്ട അടുത്ത് ഒരു സ്ഥലത്ത് ഉരുള്പൊട്ടീക്കി. അടുത്ത വീട്ടുകാര്‍ മാറിനിന്ന്. ബാപ്പ വീല്‍ചെയറിലായതിനാല്‍ ഉന്തിക്കൊണ്ട്വോകാന് പറ്റൂല’- അറുപറമ്പത്ത് മുഹമ്മദ് കോയയുടെ ചെവിയില്‍ നുസ്റത്തിെൻറ ശബ്ദം ഇപ്പോഴും മുഴങ്ങുകയാണ്. കരിഞ്ചോല മല ഇളകിെയത്തിയ വ്യാഴാഴ്ച പുലര്‍ച്ചെ 5.50നായിരുന്നു നിസ്സഹായാവസ്ഥയിൽ നുസ്റത്ത് കൊട്ടാരക്കോത്ത് ഭർതൃവീടിെൻറ അയൽവാസിയായ ഓട്ടോഡ്രൈവര്‍ മുഹമ്മദ് കോയയെ വിളിച്ചത്. സംഭാഷണം തുടരുന്നതിനിടെ ഫോണ്‍ പെട്ടെന്ന് കട്ടാവുകയായിരുന്നു. ഉടന്‍ തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഫോണെടുക്കാന്‍ കാത്തുനില്‍ക്കാതെ നുസ്റത്തിനെയും കുടുംബത്തെയും ദുരന്തം വിഴുങ്ങിയിരുന്നു. പിന്നീട് വ്യാഴാഴ്ച രാവിലെ 9.10വരെ ഫോണ്‍ നാഥനില്ലാതെ റിങ് ചെയ്തുകൊണ്ടിരുന്നു.
കരിഞ്ചോല ദുരന്തത്തില്‍ എട്ടുപേര്‍ മരിച്ച വീടിെൻറ നാഥനായ ഹസെൻറ മകളാണ് നുസ്റത്ത്്. നട്ടെല്ലിന് അസുഖമുള്ള ഹസന് ശരീരം ഏറക്കുറെ തളര്‍ന്ന് വീല്‍ചെയറിലാണ് വീട്ടിനുള്ളില്‍ സഞ്ചാരം. കുത്തനെയുള്ള സ്ഥലത്തുനിന്ന് ബാപ്പയെ ഇറക്കിക്കൊണ്ടുവരാന് നുസ്റത്തിനും ഉമ്മ ആസ്യക്കും അനിയത്തി ജന്നത്തിനും കഴിഞ്ഞില്ല. പിന്നെ ഈ വീട്ടിലുണ്ടായിരുന്നത് ഹസെൻറ മകന് റാഫിയുടെ ഭാര്യ ഷംനയും ഷംനയുടെ മകൾ നിയ ഫാത്തിമയും മൂത്ത മകള്‍ നാലര വയസ്സുകാരി റിന്‍ഷ ഷെറിനും ഒരു വയസ്സുള്ള ഇളയ മകള്‍ റിസ്വ ഫാത്തിമയും മാത്രമാണ്.
അയല്‍ക്കാരോട് സഹായം അഭ്യര്ഥിക്കാന്പോലുമാകാതെ ഈ നിസ്സഹായ കുടുംബം എന്നന്നേക്കുമായി വിടവാങ്ങിയത് കരിഞ്ചോല ദുരന്തത്തിെൻറ ഏറ്റവും വലിയ കണ്ണീരോര്‍മയാണ്. കൊട്ടാരക്കോത്ത് സ്വദേശി സുബീറാണ് നുസ്റത്തിെൻറ ഭര്‍ത്താവ്. പനി കാരണം താമരശ്ശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നുസ്റത്ത് ഭര്‍തൃവീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെ ശരീരവേദന അനുഭവപ്പെട്ടപ്പോള്‍ കുഞ്ഞുമക്കളോടൊപ്പം സ്വന്തം വീട്ടിേലക്ക് വന്നതായിരുന്നു. ഭര്‍ത്താവ് സുബീര്‍ എറണാകുളത്ത് ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്നു. ഭാര്യയെയും രണ്ട് മക്കളെയുമാണ് സുബീറിന് നഷ്ടമായത്. ഹസെൻറ വീട്ടില്‍ ഇനി അവേശഷിക്കുന്നത് മകന് റാഫി മാത്രമാണ്. സൗദി അറേബ്യയിലായിരുന്ന റാഫി ദുരന്തമറിഞ്ഞ് കഴിഞ്ഞ ദിവസമാണ് എത്തിയത്. നുസ്റത്തിെനയും മക്കളെയും കൊട്ടാരക്കോത്ത് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലാണ് ഖബറടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.