കോഴിക്കോട്: കഠ്വ, ഉന്നാവ് ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാക്കൾ പൊതുസമൂഹത്തിനുമുമ്പാകെ അവതരിപ്പിച്ച കണക്കുകൾ വ്യാജമാണെന്ന് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ബാങ്ക് റോഡിലെ പഞ്ചാബ് നാഷനൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്ക് 39,33,697 രൂപയാണ് ആകെ വന്നത് എന്നാണ് നേതാക്കൾ വെളിപ്പെടുത്തിയത്. എന്നാൽ, അക്കൗണ്ടിൽ മൊത്തം 69,51,155 രൂപ എത്തിയിരുന്നു. ഇത് തെറ്റാണെങ്കിൽ തെളിയിക്കാൻ യൂത്ത് ലീഗിനെ വെല്ലുവിളിക്കുകയാണ്.
അക്കൗണ്ടിൽ 221 നിക്ഷേപവും 50 പിൻവലിക്കലുമാണ് നടന്നത്. ഫണ്ടിൽനിന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല മുതൽ മുസ്ലിം ലീഗിെൻറ അക്കൗണ്ടിലേക്കുവരെ പണം അയച്ചിട്ടുണ്ട്. ലീഗിെൻറ അക്കൗണ്ടിലേക്ക് അരലക്ഷം രൂപയാണ് അയച്ചത്. ഇതെല്ലാം തുക വകമാറ്റിയതിെൻറ തെളിവാണ്. ജില്ല ജനറൽ സെക്രട്ടറി എം. ഷർമത്ത് ഖാനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.