രണ്ടാംപ്രളയത്തിൽ കേരളത്തെ നടുക്കിയ മലപ്പുറം കവളപ്പാറ ഉരുൾപൊട്ടലിൽ മരിച്ച ഏ ഴുപേരുടെ മൃതദേഹം കൂടി ബുധനാഴ്ച കണ്ടെത്തി. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 30 ആയി. മല പ്പുറം ജില്ലയിൽ മാത്രം പ്രളയം ജീവൻ കവർന്നവരുടെ എണ്ണം 42ഉം. സംസ്ഥാനത്ത് പ്രളയത്തി ൽ ഇതുവരെ പൊലിഞ്ഞത് 102 ജീവനുകളാണ്. 37 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരിൽ പലരും മൺകൂ നക്കടിയിലാണ്.
മഴയുടെ കാഠിന്യം അൽപം കുറഞ്ഞതോടെ പ്രളയം നാശം വിതച്ച മേഖലകളിൽ രക്ഷാദൗത്യം ഉൗർജിതമായി. അതേസമയം, ആശങ്കയുടെ കാർമേഘം ഒഴിയുന്നില്ല. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇൗ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്.
വ്യാഴാഴ്ച വയനാട്, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. മുൻകരുതലിെൻറ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റിയവർ വെള്ളമിറങ്ങിയതോടെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പ്രളയബാധിത മേഖലയിലെ ഭൂരിഭാഗം വീടുകളും വാസയോഗ്യമല്ലാത്ത വിധം ചളികയറിയ നിലയിലാണ്.
സംസ്ഥാനത്ത് 1119 ദുരിതാശ്വാസ ക്യാമ്പുകളിലായി 58,508 കുടുംബങ്ങളിലെ 1.89 ലക്ഷം പേരാണ് കഴിയുന്നത്. ഇതുവരെ 1060 വീടുകൾ പൂർണമായി നിലം പൊത്തി. കൂടുതൽ വീടുകൾ തകർന്നത് വയനാട്ടിലാണ് -535.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.