പത്തനാപുരം: കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവി നൽകിയത് ഇടതുസർക്കാർ ചെയ്ത നല്ലകാര്യമാണെന്ന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എ. താനും അച്ഛനും തമ്മിൽ പിണക്കമില്ല. അച്ഛൻ കുറ്റം പറഞ്ഞാലും താൻ തിരികെ ഒന്നും പറയില്ല. മന്ത്രിപദവിയോടും സ്ഥാനമാനങ്ങളോടും താൽപര്യമില്ല. എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കും. യു.ഡി.എഫ് വിട്ടതിന് പലവിധ കാരണങ്ങൾ ഉണ്ടെന്നും ഗണേഷ് പറഞ്ഞു.
സർക്കാറിൻെറ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് പത്തനാപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകിയതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ബിയിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കിടെയാണ് ഗണേഷ്കുമാർ പിതാവിന് പരസ്യപിന്തുണയുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.