തിരുവനന്തപുരം: കീഴാറ്റൂർ സമരത്തെ തള്ളി മന്ത്രി ജി. സുധാകാരൻ. സമരം നടത്തുന്നത് വയൽക്കിളികളല്ല വയൽ കഴുകൻമാരാണെന്ന് സുധാകരൻ പറഞ്ഞു. കീഴാറ്റൂരിെല ബൈപ്പാസ് നിർമാണത്തിനെതിരായ വിഷയത്തിൽ പ്രതിപക്ഷത്തിെൻറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു ജി. സുധാകരൻ.
പ്രദേശത്തെ 60 ഭൂവുടമകളിൽ 56 പേരും ബൈപ്പാസിന് സ്ഥലം വിട്ടുകൊടുക്കാൻ സമ്മതപത്രം ഒപ്പിട്ടിട്ടുണ്ട്. നാലു പേർക്ക് വേണ്ടി നടത്തുന്ന സമരത്തിെനാപ്പമാണ് പ്രതിപക്ഷം നിൽക്കുന്നത്. വയലിെൻറ പരിസരത്തു പോലും പോകാത്തവരാണ് സമരക്കാർ. ആ പ്രദേശത്തുള്ളവരല്ല സമരത്തിലുള്ളത്. വയൽക്കിളികളല്ല വയൽ ക്കഴുകൻമാരാണ് സമരക്കാരെന്നും ജി. സുധാകരൻ ആരോപിച്ചു.
വികസന വിരുദ്ധർ മാരീചവേഷം പൂണ്ടുവരികയാണ്. അവരെ കണ്ട് ആരും കൊതിക്കേണ്ട. നന്ദിഗ്രാമല്ല കീഴാറ്റൂർ. കീഴാറ്റൂർ സമരത്തിന് നന്ദിഗ്രാമുമായി സാമ്യമില്ല. പ്രദേശത്ത് ഒരു തുള്ളി പോലും രക്തം വീഴ്ത്താൻ സർക്കാറിന് താത്പര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
എന്നാൽ സമരം നടത്തിയത് കഴുകൻമാരല്ല, വയൽക്കിളികൾ സി.പി.എമ്മിെൻറ അംഗങ്ങൾ തന്നെയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് നൽകിയ വി.ഡി. സതീശൻ വ്യക്തമാക്കി. സമരപ്പന്തൽ കത്തിക്കാൻ സി.പി.എമ്മിന് അനുവാദം നൽകിയത് ആരാണ്? പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കെയാണ് സി.പി.എമ്മുകാർ സമരപ്പന്തൽ കത്തിച്ചതെന്നും വി.ഡി സതീശൻ ആരോപിച്ചു. എന്നാൽ സമരപ്പന്തൽ കെട്ടിയത് അനുവാദമില്ലാതെയാണെന്നും സമരക്കാർക്കെതിരെ കേസടെുത്തിട്ടുണ്ടെന്നും ജെയിംസ് മാത്യു പറഞ്ഞു.
മന്ത്രി മറുപടി പറഞ്ഞതിനാൽ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. ദേശീയപാതാ വികസനത്തിന് പ്രതിപക്ഷം എതിരല്ലെന്നും സർക്കാർ കീഴാറ്റൂർ സമരത്തെ നേരിടുന്ന രീതിെയയാണ് വിമർശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തരപ്രമയേത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.