മലപ്പുറം: രക്ഷിതാക്കളുടെ സമ്മതമില്ലാതെ ഒരു കുട്ടിക്കും വാക്സിൻ എടുക്കരുതെന്ന് ഹൈകോടതി ഉത്തരവ്. മലപ്പുറം കോക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് മുജീബ് കോക്കൂർ നൽകിയ ഹരജിയിലാണ് കോടതിവിധി. രക്ഷിതാക്കളുടെ സമ്മതമില്ലാതെതന്നെ കുട്ടികളെ നിർബന്ധിപ്പിച്ച് വാക്സിൻ എടുപ്പിക്കണമെന്ന രീതിയിലുള്ള ആരോഗ്യവകുപ്പിെൻറയും ചില ജില്ല കലക്ടർമാരുടെയും പ്രസ്താവനയെ തുടർന്നാണ് പി.ടി.എയുടെ തീരുമാനപ്രകാരം ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
എതിർപ്പുള്ള രക്ഷിതാക്കളുടെ കുട്ടികൾക്ക് വാക്സിൻ നൽകാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, ആരെയും നിർബന്ധിപ്പിച്ച് വാക്സിൻ എടുപ്പിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഏത് വാക്സിനാണ് നൽകുന്നത്, വാക്സിൻ ബോട്ടിൽ തുറന്ന സമയം, എത്ര ഡോസുകൾ നൽകി, വാക്സിൻ നിർമിച്ച കമ്പനിയുടെ പേര്, ബാച്ച് നമ്പർ തുടങ്ങിയ കാര്യങ്ങൾ അടങ്ങുന്ന രജിസ്റ്റർ രക്ഷിതാക്കൾക്ക് ആവശ്യമെങ്കിൽ പരിശോധിക്കാവുന്ന തരത്തിൽ സൂക്ഷിക്കണമെന്നും ഉത്തരവിലുണ്ട്. വാക്സിൻ നിർബന്ധമാക്കി മലപ്പുറം ജില്ല കലക്ടർ ഉത്തരവിട്ടതിനെ തുടർന്നാണ് കോടതിയെ സമീപിപ്പിച്ചതെന്ന് ഹരജിക്കാരനായ മുജീബ് കോക്കൂർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.