ഇതുവരെ ജീവിച്ച തലമുറകളൊന്നും ഇങ്ങനെയൊരു ദുരിതപാതയിലൂടെ സഞ്ചരിച്ചുകാണില്ല. വർഷാദ്യം തുടങ്ങി ഇപ്പോഴും ലോകത്ത്​ പരന്നൊഴുകുകയാണ്​ കോവിഡ്​ 19 എന്ന മഹാമാരി. ലോകജനതയാകെ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത മറ്റൊരു ജീവിത ക്രമത്തിലേക്ക്​ നടന്നുകയറിയിരിക്കുന്നു.


ചരിത്രത്തിലെ ഒരു കറുത്ത ഏടായി കാലം 2020നെ ഒരുപക്ഷേ രേഖപ്പെടുത്തിവെച്ചേക്കാം. എങ്കിലും, യാത്രപറയുന്ന ഇൗ വർഷത്തിനും ഒരുപാട്​ കാര്യങ്ങൾ പറഞ്ഞുവെക്കാനുണ്ട്​. ശാസ്​ത്രലോകത്തി​െൻറ ഏറ്റവും വലിയ നേട്ടങ്ങളും പരീക്ഷണങ്ങളും ലോകം കണ്ടത്​ 2020ലായിരുന്നു.


'വെർച്വൽ യുഗം' എന്ന വാക്കി​െൻറ​ യഥാർഥ അർഥതലങ്ങൾ നമ്മളറിഞ്ഞതും ഇൗ വർഷംതന്നെ. സമരങ്ങളും തെരഞ്ഞെടുപ്പുകളും മനുഷ്യത്വത്തി​െൻറ മാതൃകകളുമെല്ലാം ഒരുപാട്​ അതിനിടെ കടന്നുപോയി. വേർപാടുകളുടെ തീരാത്ത വേദനയും ഒരുപാട്​ നമ്മളറിഞ്ഞു. യാത്രപറയും മു​മ്പ്​ കഴിഞ്ഞുപോയ ഒാരോ ഏടുകളും ഒന്നുകൂടി​ ചികഞ്ഞുനോക്കാം... 


പൗരത്വ ഭേദഗതി നിയമത്തിനെതിരെ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്​ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നു. വിവിധ സംഘടനകളും കൂട്ടായ്​മകളും സമരം സംഘടിപ്പിച്ചു. ശാഹീൻബാഗ്​ മോഡൽ സമരചത്വരങ്ങൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കപ്പെട്ടു. 2019 ഡിസംബർ 31 പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി.

ഇത്തരത്തിൽ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്​ഥാനം സുപ്രീംകോടതിയെയും സമീപിച്ചു. വിവാദ നിയമഭേദഗതിക്കെതിരെ കോടതിയിലെത്തുന്ന ആദ്യ സംസ്ഥാനമായി കേരളം. എൽ.ഡി.എഫ്​ ജനുവരി 26ന് മനുഷ്യ മഹാശൃംഖല സംഘടിപ്പിച്ചു. യു.ഡി.എഫും മതസംഘടനകളും വിവിധ സമരപരിപാടികൾ സംഘടിപ്പിച്ചു.


പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി നടന്ന മംഗളൂരുവിൽ നടന്ന സംഘർഷത്തിൽ പങ്കുണ്ടെന്ന്​ ആരോപിച്ച്​ 1800 മലയാളികൾക്ക് പൊലീസ് നോട്ടീസ് അയച്ചു. കലാപം നടത്തിയത് കേരളത്തിൽനിന്നുള്ളവരാണെന്ന് സ്ഥാപിക്കാനുള്ള നീക്കമായിരുന്നു ഇത്​.


പ്ലാസ്​റ്റിക് നിരോധനം

സംസ്ഥാനത്ത് പ്ലാസ്​റ്റിക് നിരോധനം ജനുവരി മുതൽ നിലവിൽ വന്നു. പ്ലാസ്​റ്റിക് സഞ്ചികൾ, പ്ലാസ്​റ്റിക് ആവരണമുള്ള പ്ലേറ്റുകൾ, ഷീറ്റുകൾ, കപ്പുകൾ, പ്ലാസ്​റ്റിക് പതാക, ഫ്ലക്സ്, ബാനർ തുടങ്ങിയവ നിരോധിച്ചു.


മലപ്പുറം ഒന്നാമത്

ലോകത്തിൽ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനം മലപ്പുറത്തിന്. കോഴിക്കോടും കൊല്ലവും ആദ്യ പത്തിൽ ഉൾപ്പെട്ടു. 'ദ ഇക്കണോമിസ്​റ്റ്​' മാസികയുടെ ഭാഗമായ ഇക്കണോമിസ്​റ്റ്​ ഇൻറലിജൻസ് യൂനിറ്റ് നടത്തിയ സർവേയാണ് ഇത്​ വ്യക്തമാക്കുന്നത്​​.


മരട്​ ഫ്ലാറ്റുകൾ തകർത്തു

മരടിൽ തീരദേശ നിയമം ലംഘിച്ച് പണിത നാല് ഫ്ലാറ്റുകളിൽ രണ്ടെണ്ണം -ഹോളി ഫെയ്ത്, ആൽഫ സെറിൻ ടവർ എന്നിവ - നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു.

മരടിലെ ജയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തു. സുപ്രീംകോടതിയുടെ വിധിപ്രകാരമാണ് രണ്ട് ഘട്ടങ്ങളിലായി നാല് ഫ്ലാറ്റുകൾ തകർത്തത്.

മലയാളികൾക്ക് പത്മപുരസ്കാരം

ശ്രീ എം, എ.ആർ. മാധവമേനോൻ എന്നിവർക്ക് പത്മഭൂൺ. എം.കെ. കുഞ്ഞോൾ, കാട്ടുങ്ങൽ സുബ്രഹ്മണ്യം മണിലാൽ, എൻ. ചന്ദ്രശേഖരൻ നായർ, മൂഴിക്കൽ പങ്കജാക്ഷി എന്നിവർക്ക് പത്മശ്രീ.


കെ.എം. ബഷീർ കൊലക്കേസ്​

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ കുറ്റപത്രമായി. ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ രണ്ടാം പ്രതിയുമായാണ് കുറ്റപത്രം.

ശ്രീറാം വെങ്കിട്ടരാമനെ സർവിസിൽ തിരിച്ചെടുത്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. മാധ്യമവാർത്തകൾ പരിശോധിക്കാനുള്ള പി.ആർ.ഡി ഫാക്​ട്​ ചെക്ക്​ വിഭാഗത്തിൽ ശ്രീറാമിനെ ഉൾപ്പെടുത്തിയതും വിവാദമായി. ഇൗ സമിതിയിൽനിന്ന്​ പിന്നീട്​ ​​ശ്രീറാമിനെ മാറ്റി.


സ്പ്രിംക്ലർ കരാർ വിവാദം

സ്പ്രിംക്ലർ കരാർ വിവാദമായ സാഹചര്യത്തിൽ രണ്ടംഗ വിദഗ്ധ സമിതിയെ സർക്കാർ പരിശോധനക്കായി നിയോഗിച്ചു. കോവിഡ് ബാധിതരുടെ വിവരങ്ങളുടെ ഉത്തരവാദിത്തം സർക്കാറിനാണെന്ന് ഹൈകോടതി.

കോവിഡ് രോഗികളുടെ വ്യക്തിവിവരങ്ങളുടെ രഹസ്യസ്വഭാവം ഉറപ്പുവരുത്താൻ സർക്കാറിനും സ്പ്രിൻക്ലറിനും ഹൈകോടതിയുടെ കർശന നിർദേശം. ഇൗ കരാർ പിന്നീട്​ സംസ്​ഥാന സർക്കാർ റദ്ദാക്കി.

ഫസ്​റ്റ്​ ബെൽ

കോവിഡ് പശ്ചാത്തലത്തിൽ സംസ്​ഥാനത്ത് സ്​കൂളുകളിലും കോളജുകളിലും ഓൺലൈൻ ക്ലാസുകളിലൂടെ അധ്യയന വർഷത്തിന് തുടക്കം. ഫസ്​റ്റ്​ബെൽ എന്ന് പേരിട്ട പദ്ധതിയിലൂടെ വിക്​ടേഴ്​സ്​ ചാനൽ വഴിയാണ്​ ഓൺലൈൻ ക്ലാസുകൾ.

​വിദ്യാർഥിനിയുടെ ആത്​മഹത്യ

ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ വി​ഷ​മം മ​ക​ൾ പ​ങ്കു​വെ​ച്ചി​രു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. ത​ക​രാ​റി​ലാ​യ ടി.​വി ന​ന്നാ​ക്കാ​ൻ പ​ണം ഇ​ല്ലാ​ത്ത​തും സ്മാ​ർ​ട്ട്ഫോ​ൺ ഇ​ല്ലാ​ത്ത​തും കു​ട്ടി​യെ സ​ങ്ക​ട​ത്തി​ലാ​ക്കി​യി​രു​ന്നു.


പിളർപ്പ്​, മുന്നണി മാറ്റം

കേരള കോൺഗ്രസ്​ എം 2019 ൽ പിളർന്നെങ്കിലും ജോസ്​ കെ മാണിയും പി.ജെ. ജോസഫും നയിക്കുന്ന ഇരു ഗ്രൂപ്പുകൾ യു.ഡി.എഫിൽ തന്നെ തുടർന്നു.

കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡ് സഥാനവുമായി ബന്ധപ്പെട്ട് മുന്നണി ധാരണ അനുസരിക്കാത്തതിനെ തുടർന്ന്​ കേരള കോൺഗ്രസ്​ എം ജോസ്​ പക്ഷത്തെ യു.ഡി.എഫ് പുറത്താക്കി. ശേഷം കേരള കോൺഗ്രസ്​ ജോസ്​ കെ മാണി വിഭാഗം ഇടതുപക്ഷത്തോടൊപ്പം ചേർന്നു. ജോസഫ്​ വിഭാഗം യു.ഡി.എഫിലും തുടർന്നു.

കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും പിളർപ്പ്​ നേരിട്ടു. പാർട്ടി ചെയർമാനായിരുന്ന ജോണി നെല്ലൂരി​െൻറ നേതൃത്വത്തിൽ ഒരു വിഭാഗം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ലയിച്ചു. ഇടതുമുന്നണിയിൽ ആയിരുന്ന ഫ്രാൻസിസ് ജോർജ് ചെയർമാനായ ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിൽ ലയിച്ചു. ലയനവിരുദ്ധ വിഭാഗം എൽ.ഡി.എഫിൽ തുടരുന്നു.


സ്വർണക്കടത്ത്​ വിവാദം

തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗ് വഴി കടത്തിയ 30 കിലോ സ്വർണം പിടികൂടി. യു.എ.ഇ കോൺസുലേറ്റിലെ കോൺസലറുടെ പേരിലെത്തിയ ബാഗേജിലാണ് സ്വർണം കടത്തിയത്. കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധം പുലർത്തിയ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സസ്​പെൻഡ് ചെയ്തു.

പിന്നീട് എം. ശിവശങ്കറിനെ എൻഫോഴ്സ്​മെൻറ്​ ഡയറക്ടറേറ്റ് അറസ്​റ്റ് ചെയ്തു. കേസിലെ അഞ്ചാംപ്രതിയാണ് ശിവശങ്കർ.ബംഗളൂരു മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ സി.പി.എം മുൻ സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​െൻറ മകൻ ബിനീഷ്​ കൊടിയേരിയെ എൻ​ഫോഴ്​സ്​മൻറ്​ ഡയറക്​ടറേറ്റ്​ അറസ്​റ്റ്​ ചെയ്​തു.


രാജമല ദുരന്തം

ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾ​െപാട്ടലിൽ 60ലേറെ പേർ മരിച്ചു.

എം.എൽ.എമാർ അറസ്​റ്റിൽ

പാലാരിവട്ടം മേൽപാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്​റ്റിൽ. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്.നിർമാണ തകരാറിനെ തുടർന്ന് കൊച്ചി പാലാരിവട്ടം പാലം പൊളിച്ചു. ഡി.എം.ആർ.സി മേൽനോട്ടത്തിൽ പാലം പുനർനിർമിക്കാൻ തീരുമാനമായി.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനെ ൈക്രം ബ്രാഞ്ച് അറസ്​റ്റ്​ ചെയ്തു. കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. മുൻ സർക്കാറി​െൻറ കാലത്ത് സ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന പരാതിയിലാണ് കേസ്. അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ഇ.ഡിയും കെ.എം. ഷാജിയെ ചോദ്യം ചെയ്​തു.


വീണ്ടും മാവോവാദികൊല

നവംബർ മൂന്നിന്​ വയനാട്ടിൽ മവോവാദി​​യെ തണ്ടർബോൾട്ട്​ കൊലപ്പെടുത്തി. തമിഴ്​നാട്​ തേനി പെരിയകുളം അണ്ണാനഗർ കോളനി സ്വദേശി വേൽമുരുകൻ ആണ്​ കൊല്ലപ്പെട്ടത്​.മാവോവാദികൾ എന്നാരോപിച്ച്​ യു.എ.പി.എ ചുമത്തി അറസ്​റ്റ്​ ചെയ്ത അലൻ ഷുഹൈബിനും ത്വാഹ ഫസലിനും എൻ.​െഎ.എ കോടതി ജാമ്യം അനുവദിച്ചു. ഇരുവരെയും നേരത്തേ സി.പി.​എം പാർട്ടി അംഗത്വത്തിൽനിന്ന്​ പുറത്താക്കിയിരുന്നു.


കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ കേ​ര​ള​ത്തി​ൽ

സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യാ​ണ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ കേ​ര​ള​ത്തി​ൽ കേ​ന്ദ്രീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ക​സ്റ്റം​സ് വി​ഭാ​ഗ​വും, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും, എ​ൻ.​ഐ.​എ​യും സം​സ്ഥാ​ന​ത്തെ​ത്തി. സ്വ​ർ​ണ​ക്ക​ട​ത്ത് രാ​ജ്യ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​താ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​നാ​ണ് എ​ൻ.​ഐ.​എ എ​ത്തി​യ​ത്. ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. ലൈ​ഫ് മി​ഷ​നും കി​ഫ്ബി മ​സാ​ല ബോ​ണ്ടു​മെ​ല്ലാം ഇ.​ഡി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ന്നു.

ലൈ​ഫ് മി​ഷ​ൻ അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് സി.​ബി.​ഐ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. സി.​ബി.​ഐ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും ഇ.​ഡി​യും ആ​ദാ​യ നി​കു​തി വ​കു​പ്പും സം​സ്ഥാ​ന​ത്തെ​ത്തി. കെ-​ഫോ​ൺ, ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​ക​ളി​ലും ഇ.​ഡി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്തെ​ഴു​തി.

പ്രധാന സംഭവങ്ങൾ, ഒറ്റനോട്ടത്തിൽ

-സംസ്​ഥാനത്ത് സി.ബി.ഐക്ക് നൽകിയ പൊതു അനുമതി മന്ത്രിസഭ പിൻവലിച്ചു. അനുമതിയോടെ മാത്രമേ ഇനി കേസുകൾ അന്വേഷിക്കാനാകൂ.

-ലോക കേരള സഭ രണ്ടാം പതിപ്പിന് തുടക്കം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു

-കേരളത്തിന് കേന്ദ്ര പ്രളയ ധനസഹായം നിഷേധിച്ചു. ഏഴ് സംസ്ഥാനങ്ങൾക്ക് 5908 കോടി സഹായം നൽകിയപ്പോൾ കേരളത്തിന് സഹായമില്ല.

-നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കം 10 പ്രതികൾക്ക് കുറ്റം ചുമത്തി.

-വഖഫ് ബോർഡ് ചെയർമാനായി മുൻ മന്ത്രിയും മുൻ എം.പിയുമായ അഡ്വ. ടി.കെ. ഹംസയെ തിരഞ്ഞെടുത്തു.

-കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി 'മാലാഖ' എന്ന പേരിൽ കേരള പൊലീസ് ബോധവത്കരണ പരിപാടികൾ തുടങ്ങി

-ദേശീയ ജനസംഖ്യ രജിസ്​റ്റർ (എൻ.പി.ആർ) കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

-നേപ്പാളിലെ റിസോർട്ടിൽ വിനോദയാത്രക്കെത്തിയ എട്ട് മലയാളികൾ ശ്വാസംമുട്ടി മരിച്ചു. ഹീറ്ററിൽ നിന്ന് ചോർന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണം.

-സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി വില 13 രൂപയായി വിശ്ചയിച്ചു. കുപ്പിവെള്ളത്തെ അവശ്യസാധന നിയന്ത്രണ നിയമത്തി​െൻറ പരിധിയിൽ ഉൾപ്പെടുത്തി.

-കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായി നിയമിച്ചു. പ്രസിഡൻറായിരുന്ന പി.എസ്. ശ്രീധരൻപിള്ളയെ മിസോറം ഗവർണറായി നിയമിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് സുരേന്ദ്ര​െൻറ നിയമനം.

-സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചാ‍യത്തിനുള്ള സ്വരാജ് ട്രോഫി കണ്ണൂർ പാപ്പിനിശ്ശേരി പഞ്ചായത്തിന്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് മികച്ച ബ്ലോക്ക്​ പഞ്ചായത്ത്. തിരുവനന്തപുരം മികച്ച ജില്ല പഞ്ചായത്തായി.

-കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.

-സംസ്ഥാന സർക്കാറി​െൻറ പരമോന്നത സംഗീത ബഹുമതിയായ സ്വാതി പുരസ്കാരം വയലിൻ മാന്ത്രികൻ ഡോ. എൽ. സുബ്രഹ്മണ്യത്തിന്.

-കോഴിക്കോട് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു. 2000ലേറെ കോഴികൾ ചത്തു.

-ഷാഫി പറമ്പിൽ എം.എൽ.എയെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായി നിയമിച്ചു.-

-കേരളത്തിന് കേന്ദ്രത്തി​െൻറ 460 കോടി രൂപ പ്രകൃതി ദുരന്ത സഹായം

-ഡോക്ടറുടെ ശിപാർശയിൽ മദ്യം നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവ്. ലോക്ഡൗണിൽ ബാറുകളും ബിവറേജസ് ഒൗട്​ലെറ്റുകളും പൂട്ടിയതിനെ തുടർന്നാണിത്. ഈ ഉത്തരവിന് പിന്നീട് സ്​റ്റേ ഏർപ്പെടുത്തി. മദ്യ വിതരണത്തിനായി ബെവ്​ക്യൂ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കി.

-പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജൻ അറസ്​റ്റിൽ. പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

-അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ വിജിലൻസ് ഡയറക്ടറും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

-വാളയാർ കേസിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്.

-ഇതരസംസ്ഥാനങ്ങളിലെ മലയാളികളെ തിരികെയെത്തിക്കാൻ നോർക്ക വഴി രജിസ്ട്രേഷൻ തുടങ്ങി.

-റീബിൽഡ് കേരള ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി രാജേഷ് കുമാർ സിങ്ങിനെ നിയമിച്ചു. റവന്യൂ സെക്രട്ടറി ഡോ. വി വേണുവിനെ നീക്കിയാണ് ധനകാര്യ അഡി. ചീഫ് സെക്രട്ടറിയായ രാജേഷ് കുമാർ സിങ്ങിനെ നിയമിച്ചത്.

-വയനാട്ടിലേക്ക് തുരങ്കപാത നിർമിക്കാൻ 658 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അനുമതി നൽകി. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് താമരശ്ശേരി ചുരത്തിന് ബദലായി ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി വഴിയാണ് തുരങ്കപാത.

-ലോക്ഡൗൺ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്​ഥാനത്ത് ബസ്​ യാത്ര നിരക്ക് 50 ശതമാനം വർധിപ്പിച്ചു. മിനിമം ചാർജ് എട്ടിൽനിന്ന് 12 രൂപയാക്കി.

-ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അംഫൻ ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ സംസ്​ഥാനത്ത് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിൽ ഏറെ നാശത്തിനിടയാക്കിയെങ്കിലും കാറ്റ് കേരളത്തിൽ നാശം വിതച്ചില്ല.

-കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്​ സംസ്​ഥാനത്ത് എസ്​.എസ്​.എൽ.സി, വി.എച്ച്.എസ്​.ഇ, ഹയർസെക്കൻഡറി പരീക്ഷകൾ നടന്നു.  

-സംസ്​ഥാന ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ്​ മേത്തയെ നിയമിച്ചു. ടോം ജോസ്​ വിരമിച്ച ഒഴിവിലാണ് നിയമനം.

-പൊലീസിെൻറ വിവിധ സേവനങ്ങൾ ലഭ്യമാകുന്ന പൊൽ–ആപ് പ്രവർത്തനം തുടങ്ങി. 27 സേവനങ്ങൾക്കായി ആപ് ഉപയോഗിക്കാം.

-എസ്​.എസ്​.എൽ.സി ഫലം പ്രഖ്യാപിച്ചു. സംസ്​ഥാനത്ത് റെക്കോഡ് ജയം. 98.82 ശതമാനം വിജയം.

-കാലിക്കറ്റ് സർവകലാശാല വൈസ്​ ചാൻസലറായി പ്രഫ. എം.കെ. ജയരാജിനെ നിയമിച്ചു.

-തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിെൻറ ഭരണനടത്തിപ്പിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധി. ക്ഷേത്രത്തി​െൻറ നിയന്ത്രണം സർക്കാർ ഏറ്റെടുക്കണമെന്ന 2011ലെ കേരള ഹൈ​േകാടതി വിധി റദ്ദാക്കി.

-തിരുവനന്തപുരം വിമാനത്താവളം 50 വർഷം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനം. സംസ്​ഥാന സർക്കാറിെൻറ എതിർപ്പ് തള്ളിയാണ് തീരുമാനം.

-ദേശീയ വിഡിയോ കോൺഫറൻസ്​ സോഫ്റ്റവെയർ ചലഞ്ചിൽ മലയാളി ജോയ് സെബാസ്​റ്റ്യ​െൻറ വി കൺസോൾ ദേശീയതലത്തിൽ ഒന്നാമത്. ഒരു കോടി രൂപയും മൂന്നുവർഷത്തേക്ക് കേന്ദ്ര-സംസ്​ഥാന സർക്കാറുകളുടെ വിഡിയോ കോൺഫറൻസിങ് ഉപകരണങ്ങൾക്കുള്ള കരാറുമാണ് സമ്മാനം.

-സംസ്​ഥാന സർക്കാറിനെതിരെ പ്രതിപക്ഷം നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയം തള്ളി. 40നെതിരെ 87 വോട്ടിനാണ് പ്രമേയം തള്ളിയത്.

-ലോക് താ​ന്ത്രിക്​ ജനതാദൾ സംസ്​ഥാന അധ്യക്ഷൻ എം.വി. േശ്രയാംസ്​കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

-ശ്രീനാരായണ ഗുരുവി​െൻറ പേരിൽ സംസ്​ഥാനത്ത് ഓപൺ സർവകലാശാല. കൊല്ലം ആസ്​ഥാനമായാണ് സർവകലാശാല നിലവിൽ വന്നത്.

-വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേട് കേസിൽ സി.ബി.​െഎ അന്വേഷണം.

-കേരള സർക്കാർ നൽകുന്ന രാജാ രവിവർമ പുരസ്​കാരം പാരിസ്​ വിശ്വനാഥൻ, ബി.ഡി. ദത്തൻ എന്നിവർക്ക്

-ബാലാവകാശ കമീഷ​െൻറ ബാലസൗഹൃദ കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ നിയമിച്ചു.

-കെ. കസ്​തൂരിരംഗൻ തലവനായുള്ള സന്നദ്ധ സംഘടനയായ പബ്ലിക് അഫയേഴ്സ്​ സെൻററി​െൻറ ഇൻഡക്സ്​ 2020 അനുസരിച്ച് സുസ്​ഥിര വികസനത്തിൽ കേരളം ഇന്ത്യയിൽ ഒന്നാമത്. ഉത്തർപ്രദേശാണ് അവസാന സ്​ഥാനത്ത്.

-16 ഇനം പച്ചക്കറികൾക്ക് സംസ്​ഥാന സർക്കാർ തറവില പ്രഖ്യാപിച്ചു.

-പി.എസ്​.സി നിയമനങ്ങളിൽ മുന്നാക്ക സംവരണം നൽകുന്ന ചട്ടഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം.

-ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്​മെൻറ്​ ഡയറക്ടറേറ്റ് അറസ്​റ്റ് ചെയ്തു.

-മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലൻഡ് മന്ത്രിയായി ചുമതലയേറ്റു. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക.

-സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചുമതല​െയാഴിഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാലാണെന്നാണ്​ വിശദീകരണം. എ. വിജയരാഘവനാണ് പകരം ചുമതല.

-സംസ്​ഥാന പൊലീസ്​ ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ്​ ഇറങ്ങി. പൊലീസ്​ ആക്ടിൽ 118(എ) എന്ന ഉപവകുപ്പ് ചേർത്താണ് ഭേദഗതി. എന്നാൽ, വ്യാപക പ്രതിഷേധത്തെ തുടർന്ന് ഭേദഗതി പിൻവലിച്ചു.

-ബുർവി ചുഴലിക്കാറ്റി​െൻറ പശ്ചാത്തലത്തിൽ കേരളത്തിലും മുന്നറിയിപ്പ്. പലയിടത്തും കനത്ത മഴ. കാറ്റ് കേരളത്തിൽ നാശം വിതച്ചില്ല.

-പെരിയ ഇരട്ട​െക്കാലക്കേസ്​ സി.ബി.​െഎക്ക്​ വിട്ടതിനെതിരായ സംസ്​ഥാന സർക്കാറിെൻറ ഹരജി സുപ്രീംകോടതി തള്ളി.

-സംസ്​ഥാനത്ത് മൂന്ന് ഘട്ടമായി തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു

-ആദ്യഘട്ടം ഡിസം. 8: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

-രണ്ടാംഘട്ടം ഡിസം. 10: കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്

-മൂന്നാം ഘട്ടം ഡിസം. 14: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

-സംസ്​ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലേക്കും, 152 ബ്ലോക്ക്​ പഞ്ചായത്തുകളിലേക്കും, 14 ജില്ല പഞ്ചായത്തുകളിലേക്കും, 86 മുനിസിപ്പാലിറ്റികളിലേക്കും ആറ് കോർപറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

-ആകെ 76.18 ശതമാനം പോളിങ് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി മികച്ച വിജയം നേടി.

-എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷകൾ കോവിഡ് മാനദണ്ഡം പാലിച്ച് മാർച്ച് 17 മുതൽ 30 വരെ നടത്താൻ തീരുമാനം.

Tags:    
News Summary - kerala 2020, year end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.