തിരുവനന്തപുരം: എം.എല്‍.എമാരുടെ സത്യഗ്രഹത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നും പിരിഞ്ഞ ു. ശബരിമല വിഷയത്തിൽ നിയമസഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്ന എം.എല്‍.എമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇ ടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷം ബാനറുകളുമായി നിയമസഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. തുടർന്ന് സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി.
പ്രതിപക്ഷത്തിെൻറ സമീപനം നിർഭാഗ്യകരമെന്ന് സ്പീക്കർ വിശദമാക്കി. എല്ലാ ദിവസവും ഒരേ വിഷയത്തിൽ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷം ഒന്നുകില്‍ സഭാനടപടികളോട് സഹകരിക്കണം അല്ലെങ്കിൽ സഭ ബഹിഷ്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
പതിവുപോലെ ബാനറുകളുമായി ഡയസിന് മുന്നിലെത്തിയ പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറച്ച് മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.