തിരുവനന്തപുരം: നിയമനിർമാണത്തിന് മാത്രമായി നിയമസഭ ആഗസ്റ്റിൽ സമ്മേളിക്കും. മന്ത്രിസഭയാണ് തീയതി ശിപാർശചെയ്യുക. സമ്മേളനം നടത്താൻ ധാരണയായതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. എട്ട് ഒാർഡിനൻസുകൾ നിലവിലുണ്ട്. ഇവക്ക് പകരമുള്ള ബില്ലുകളും ഏതാനും പുതിയ ബില്ലുകളും സമ്മേളനം പരിഗണിക്കും. പത്ത് ബില്ലുകളെങ്കിലും പാസാക്കും. ചരക്കുസേവന നികുതിയുടെ ഒാർഡിനൻസിന് പകരമുള്ള ബില്ലുകളും സഭയുടെ പരിഗണനയിൽവരും. രണ്ടാഴ്ചയിലേറെ ചേരുന്ന സഭ ഒാണത്തിന് മുമ്പ് അവസാനിക്കും. ഇക്കുറി ബജറ്റ് പാസാക്കൽ നടപടികൾ മേയിൽ തന്നെ പൂർത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.