പി. ശ്രീരാമകൃഷ്ണന് ഐഡിയൽ സ്പീക്കർ പുരസ്കാരം

തിരുവനന്തപുരം: 2019ലെ ഐഡിയൽ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ അവാർഡ് കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്. ലോ ക്സഭാ മുൻ സ്പീക്കർ ശിവരാജ് പാട്ടീൽ ചെയർമാനായ പുരസ്കാര നിർണയ സമിതിയും ഭാരതീയ ഛാത്ര സൻസദ് ഗവേണിങ് കൗൺസിലും ചേർന ്നാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഫെബ്രുവരി 20ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പുരസ്കാരം സമ്മാനിക്കും. നിയമസഭാ പ്രവർത്തനങ്ങളെ ജനങ്ങളുമായി അടുപ്പിക്കുന്ന പദ്ധതികൾ കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ന്‍ നടപ്പാക്കിയതായി പുരസ്കാര നിർണയ സമിതി വിലയിരുത്തി. സ്പീക്കറുടെ പ്രസ് സെക്രട്ടറി ഇ.കെ മുഷ്താഖ് ആണ് വിവരം വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

Tags:    
News Summary - Kerala Assembly Speaker P Ramakrishnan Get Ideal Speaker Award -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-22 01:43 GMT