ന്യൂഡൽഹി: അങ്കമാലി-എരുമേലി ശബരി പാത നിർമാണ ചെലവിന്‍റെ പകുതി കേരളം വഹിക്കാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇതുസംബന്ധിച്ച കത്ത് ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കൈമാറി.
നിർദിഷ്ട ശബരി പാതയുടെ അലൈൻമെന്‍റിൽ മാറ്റം വരുത്താൻ റെയിൽവേ ആലോചിക്കുന്നതായി മന്ത്രി അറിയിച്ചുവെന്ന് കെ.വി തോമസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബദൽ പാതാ പഠനം പൂർത്തിയായാൽ മുൻഗണന നൽകി പദ്ധതി പരിഗണിക്കും. സിൽവർ ലൈൻ പദ്ധതി വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ, കേരളത്തിൽ പാത ഇരട്ടിപ്പിക്കൽ ഇഴയുന്ന സാഹചര്യം ഉയർത്തിക്കാട്ടുകയാണ് മന്ത്രി ചെയ്തത്. പാതയിരട്ടിപ്പിക്കൽ വേഗത്തിൽ പൂർത്തിയാകുന്നതിന് ആവശ്യമായ ഇടങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
നേമം കോച്ചിംഗ് ടെർമിനൽ പ്രോജക്ട് നടപ്പിലാക്കണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട്-പാണത്തൂർ- കണിയൂർ ന്യൂ ലൈൻ പ്രോജക്ടിന് ചെലവിന്‍റെ പകുതി സംസ്ഥാന സർക്കാർ വഹിക്കാമെന്ന് അറിയിച്ചു. കേരളം സന്ദർശിച്ച് മുഖ്യമന്ത്രിയുമായി തുടർചർച്ച നടത്തുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.