തിരുവനന്തപുരം: ലോക്ഡൗൺ പശ്ചാത്തലത്തിൽ നിരത്തിലിറങ്ങരുതെന്ന വിലക്ക് ലംഘിച്ചവരെക്കൊണ്ട് ഏത്തമിടീച്ച കണ്ണൂർ എസ്.പി യതീഷ്ചന്ദ്രയുടെ നടപടി പൊലീസിെൻറ യശസ്സിനെ കളങ്കമേൽപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിെൻറ പൊതുസംസ്‌കാരത്തിന് ചേരാത്ത സംഭവമാണിത്. ഹോം സെക്രട്ടറി ഡി.ജി.പിയുമായി ബന്ധപ്പെട്ട് ഈ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുമെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസിെൻറ യശസ്സിനെ ഇത്തരം കാര്യങ്ങള്‍ പ്രതികൂലമായി ബാധിക്കും. പലയിടത്തും പ്രാഥമിക സൗകര്യം പോലുമില്ലാത്തിടങ്ങളിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. അതിനെ കുറിച്ച് പൊതുവെ ജനങ്ങള്‍ക്കിടയില്‍ മതിപ്പുമുണ്ട്. ആ മതിപ്പിനെ പോലും ഇല്ലാതാക്കുന്ന ഇത്തരം നടപടി ആവര്‍ത്തിക്കാന്‍ പാടില്ല എന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത്തമിടീച്ച സംഭവത്തിൽ കണ്ണൂർ എസ്.പി. യതീഷ്ചന്ദ്രയോട് ഡി.ജി.പി ലോക്നാഥ് ബെഹ്റ വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിലും ഉത്തരേന്ത്യൻ മാതൃകയിലുള്ള പൊലീസിെൻറ ശിക്ഷാനടപടിയെന്ന നിലയിൽ ഏത്തമിടുന്ന ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ് െഎ.ജി മുഖേനെ ഡി.ജി.പി വിശദീകരണം തേടിയത്. എത്രയും പെെട്ടന്ന് വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇത്തരം ശിക്ഷാനടപടികൾ കേരള പൊലീസിെൻറ രീതിയല്ലെന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നും ഉദ്യോഗസ്ഥർക്ക് നേരത്തേ നിർദേശം നൽകിയിരുന്നതാണെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നും അറിയിച്ചു. എന്നാൽ, പ്രായമായവർ ആയതിനാലാണ് ഇത്തരം ശിക്ഷാനടപടികൾ കൈക്കൊണ്ടതെന്നാണ് യതീഷ്ചന്ദ്ര മാധ്യമങ്ങളോട് വിശദീകരിച്ചത്. എസ്.പി നൽകുന്ന വിശദീകരണത്തിെൻറ അടിസ്ഥാനത്തിൽ െഎ.ജിയുടെ റിേപ്പാർട്ട് ലഭിച്ച ശേഷമാവും തുടർനടപടി സ്വീകരിക്കുയെന്ന് ഡി.ജി.പി വ്യക്തമാക്കി. യതീഷ്ചന്ദ്രയുടെ നടപടിയോട് വ്യക്തിപരമായി താൻ യോജിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ കണ്ണൂർ അഴീക്കലിലാണ് സംഭവമുണ്ടായത്. കാര്യമില്ലാതെ കടയിലെത്തിയ മൂന്നുപേരെയാണ് എസ്.പി പരസ്യമായി ഏത്തമിടീച്ചത്. ഇവരെ പത്തു മിനിറ്റോളം ഏത്തമിടീക്കുന്നതിെൻറ ദൃശ്യം എസ്.പിയുടെ സ്ക്വാഡിലെ പൊലീസുകാരൻ പകർത്തിയത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ദൃശ്യം വൈറലായതോടെ എസ്.പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നു.
ലോക്ഡൗൺ തുടങ്ങിയതു മുതൽ പുറത്തിറങ്ങുന്നവരെ പിന്തിരിപ്പിക്കാൻ എസ്.പിയും സംഘവും റോഡിലുണ്ട്. നഗരത്തിൽ ആളിറങ്ങുന്നത് കുറഞ്ഞുവെങ്കിലും നിയന്ത്രണം ലംഘിക്കുന്നവർ ഉൾപ്രദേശങ്ങളിൽ ഏറിയതോടെയാണ് എസ്.പിയും സംഘവും പരിശോധനക്കായി പുറപ്പെട്ടത്. ശനിയാഴ്ച രാവിലെ സംഘം അഴീക്കലിൽ എത്തിയപ്പോൾ കടയിലിരിക്കുന്ന മൂന്നുപേരെ പിടികൂടി. എന്തിനാണ് പുറത്തിറങ്ങിയതെന്ന ചോദ്യത്തിന് ഇവർക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
തുടർന്നാണ് ഇവരോട് ഏത്തമിടാൻ എസ്.പി നിർദേശിച്ചത്. ഇത് വിലക്കാൻ സ്ത്രീ ഉൾപ്പെടെ ഏതാനും പേർ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. ആരും വക്കാലത്ത് പറയേണ്ട എന്നിങ്ങനെയുള്ള മറുപടിയാണ് എസ്.പി നൽകിയത്. നാലുദിവസമായി ആവർത്തിച്ച് പറഞ്ഞിട്ടും കേൾക്കാത്ത സാഹചര്യത്തിലാണ് അങ്ങനെ ചെയ്യേണ്ടിവന്നത്. ശിക്ഷ എന്ന നിലക്കല്ല; അങ്ങനെയെങ്കിലും നന്നാകട്ടെയെന്ന് വിചാരിച്ച് ചെയ്തതാണ്. മര്യാദക്ക് പറഞ്ഞാൽ ആരും കേൾക്കുന്നില്ലെന്നതാണ് സ്ഥിതിയെന്നും അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.