കണ്ണൂര്‍: സി.പി.എം സഹയാത്രികനായ അഡ്വ. മനോജ്കുമാര്‍ സംസ്ഥാന ബാലാവകാശ കമീഷന് അധ്യക്ഷനാകാന്‍ സമര്‍പ്പിച്ച രേഖ വ്യാജമെന്ന് ആരോപണം. സംയോജിത ശിശുവികസന പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരിചയം നിയമനത്തിന് ഒരു യോഗ്യതയായിരുന്നു. എന്നാല്‍, 2015 മുതല്‍ 2020 വരെ സംയോജിത ശിശുവികസന പദ്ധതിക്കു കീഴില്‍ മനോജ്കുമാർ ക്ലാസെടുത്തിട്ടേ ഇല്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് ഐ.സി.ഡി.എസിനു കീഴില്‍ ക്ലാസ് എടുത്തെന്നായിരുന്നു അവകാശവാദം. സി.പി.എം സഹയാത്രികനായ ഇദ്ദേഹത്തിെൻറ നിയമനം വിവാദമായിരുന്നു. തലശ്ശേരിയിലെ റിട്ട. ജില്ല സെഷന്‍സ് ജഡ്ജി, കാസര്‍കോട്ടെ പോക്സോ കോടതി ജഡ്ജി എന്നിവരുള്‍പ്പെടെ നിരവധി പേരെ മറികടന്നാണ് നിയമനം നല്‍കിയതെന്നായിരുന്നു ആരോപണം.
സാമൂഹികക്ഷേമ വകുപ്പിെൻറ ചുമതലയുള്ള മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉള്‍പ്പെട്ട സമിതിയാണ് മനോജ്കുമാറിനെ തെരഞ്ഞെടുത്തത്. തലശ്ശേരിയിലെ അഭിഭാഷക സംഘടനയുടെ നേതാവായിരുന്നു.യോഗ്യതാമാനദണ്ഡങ്ങള്‍ പാലിച്ചാകണം നിയമനമെന്നും ജഡ്ജിമാര്‍ക്ക് പ്രാധാന്യം നല്‍കണമെന്നും സി.പി.ഐ ഉള്‍പ്പെടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.