തിരുവനന്തപുരം: പി.ടി. തോമസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് മുഖ് യമന്ത്രി പിണറായി വിജയൻ. ക്രൈം ആൻഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് സിസ്റ്റം (സി.സി.ടി.എന്‍.എസ്) പദ്ധതിക്ക് ആവശ്യമായ കമ്പ്യൂട്ടറും ലാപ്ടോപ്പും സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതിയോടെയാണ് വാങ്ങിയിട്ടുള്ളത്. ഇൗ നടപടികള്‍ സെന്‍ട്രല്‍ പ്രൊക്യൂര്‍മെൻറ് റേറ്റ് കോണ്‍ട്രാക്ട് സിസ്റ്റം (സി.പി.ആര്.സി) മുഖാന്തരവും ഗവണ്‍മെൻറ് ഇ-മാര്‍ക്കറ്റിങ് (GeM) മുഖാന്തരവുമാണ്.
സി.സി.ടി.വികളാവട്ടെ ഓപണ്‍ ടെൻഡര്‍ വഴിയാണ് വാങ്ങി സ്ഥാപിച്ചിട്ടുള്ളത്. സിംസ് എന്ന പേരില്‍ നടത്തുന്ന വീടുകളില്‍ കാമറകള്‍ െവക്കുന്ന പദ്ധതി നിയന്ത്രണം, നടത്തിപ്പ് ചുമതല എന്നിവ കെല്‍ട്രോണിനാണ്. ഇതിനായി സര്‍ക്കാറോ പൊലീസോ ഒരു തുകയും ചെലവഴിക്കുന്നില്ല. തൊണ്ടിമുതലുകളുടെ പരിശോധനക്ക് വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ മാത്രമേ ചുമതലപ്പെടുത്തിയിട്ടുള്ളൂയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.