കോഴിക്കോട്: അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്. വ്യാഴാഴ്ച വൈകിട്ട് 3.45മുതലാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ബ്ലാക് സ്ക്രീനിൽ കേരള സൈബർ വാരിയേഴ്സ് ലോഗോയും അടിക്കുറിപ്പും നൽകിയാണ് GH057_R007 എന്ന ഹാക്കർ വിവാദ സംഘടനയുടെ സൈറ്റ് ഹാക്ക് ചെയ്തത്.
ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി കോലത്തിന് നേരെ വെടിയുതിർത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ടേയുടെ നടപടി വിവാദമായതിന് പിന്നാലെയാണ് വൈബ്സൈറ്റ് ഹാക്ക് ചെയ്തത്.
പൂജാ ശകുന്‍ പാണ്ഡെയുടെ ഫേസ്‌ബുക്ക് പേജിലും പ്രതിഷേധം രൂക്ഷമാണ്.
എല്ലായ്പ്പോഴും ശരിയായ പാത പിന്തുടരാൻ ഗാന്ധിജി ലോകജനതക്ക് പ്രചോദനമായി. അഹിംസയുടെ പാതയായിരുന്നു എല്ലായ്പ്പോഴും അത്. ഹിന്ദു മഹാസഭ മൂർദാബാദ് എന്നും ഹാക്കർമാർ വെബ്സൈറ്റിൽ എഴുതിയിട്ടുണ്ട്.
എൻെറ അനുമതിയില്ലാതെ ആരും എന്നെ ഉപദ്രവിക്കാൻ പാടില്ല. കണ്ണിന് കണ്ണ് സിദ്ധാതത്തിലൂടെ ലോകത്തെ മുഴുവൻ അന്ധരാക്കി നിർത്താൻ മാത്രമേ കഴിയുകയുള്ളൂവെന്ന ഗാന്ധി വചനവും ഹാക്കർമാർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.