ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ കൊലപാതക വിവാദങ്ങൾക്കിടെ ഗവർണർ ജസ്റ്റിസ് പി. സദാശിവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്കാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ശനിയാഴ്ച രാത്രിയോടെ ജസ്റ്റിസ് സദാശിവം കേരളഹൗസിൽ എത്തി.
കണ്ണൂരിലെ ആർ.എസ്.എസ് പ്രവർത്തകെൻറ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർെക്കതിരെ ബി.ജെ.പി നേതാക്കളായ എം.ടി. രമേശും ശോഭ സുരേന്ദ്രനും കടുത്ത സ്വരത്തിൽ പ്രതികരിച്ചിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഡൽഹി സന്ദർശനം.
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതിയെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനാണോ കൂടിക്കാഴ്ച എന്നത് സംബന്ധിച്ച് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ബി.ജെ.പി നേതാക്കളുടെ അധിക്ഷേപത്തെക്കുറിച്ചും കേന്ദ്രമന്ത്രിയെ ധരിപ്പിക്കുമോയെന്നും അഭ്യൂഹമുണ്ട്്. 23ന് ഗവർണർ മടങ്ങും.
മേയ് 12ന് ആർ.എസ്.എസ് പ്രാദേശിക നേതാവായ ബിജു കൊല്ലപ്പെട്ടതിനെ തുടർന്ന് കണ്ണൂരിൽ പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. പരാതി മുഖ്യമന്ത്രിക്ക് കൈമാറിയ ഗവർണർെക്കതിരെ ജനറൽ സെക്രട്ടറി എം.ടി. രമേശാണ് ആദ്യം രംഗത്തുവന്നത്. പരാതി മുഖ്യമന്ത്രിക്ക് കൈമാറാൻ ബി.ജെ.പിക്ക് ഗവർണറുടെ ഇടനില ആവശ്യമില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പിന്നാലെ കേരള ഹൗസിന് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭ സുരേന്ദ്രൻ ഗവർണറെ അധിക്ഷേപിച്ചു. പിണറായി വിജയനെ പേടിയാണെങ്കിൽ ഗവർണർ കസേരയിൽനിന്ന് പി. സദാശിവം ഇറങ്ങിപ്പോകണമെന്ന് അവർ ആവശ്യപെട്ടു. പദവിയോട് അൽപമെങ്കിലും മാന്യത കാണിക്കുന്ന പ്രവർത്തനം ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അവർ പറഞ്ഞു.
ഗവർണർെക്കതിരായ ശോഭ സുരേന്ദ്രെൻറ അധിക്ഷേപവാക്കുകളെ മാത്രമാണ് ബി.ജെ.പി കേന്ദ്രനേതൃത്വം തള്ളിയത്. അഫ്സ്പ ഉൾപ്പെടെയുള്ളവയിൽ മൗനംപാലിച്ചു. കൊല്ലപ്പെട്ട പ്രവർത്തകെൻറ വീട് സന്ദർശിച്ച കേന്ദ്രമന്ത്രി രാജീവ് പ്രതാപ്റൂഡി ആവശ്യമെങ്കിൽ കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയക്കാൻ തയാറാണെന്നും പിന്നാലെ പ്രസ്താവിച്ചു. കണ്ണൂരിൽ സമാധാനം ഉറപ്പിക്കാൻ സംസ്ഥാന സർക്കാർ തയാറായില്ലെങ്കിൽ കേന്ദ്രം ഇടപെടുമെന്ന സൂചനയും അദ്ദേഹം നൽകി. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നിരവധി ബി.ജെ.പി--സംഘ്പരിവാർ പ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി ആക്രമണങ്ങളുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് അഫ്സ്പ നടപ്പാക്കണമെന്ന ആവശ്യം ബി.ജെ.പി ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.