ഓണത്തിനു മുമ്പ് മുഴുവൻ ശമ്പളവും നൽകണ​മെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈകോടതി: ‘ഓണത്തിന് ആരെയും പട്ടിണിക്കിടരുത്’

കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണത്തിനു മുൻപ് മുഴുവൻ ശമ്പളവും നൽകണമെന്ന് ഹൈകോടതി. ഓണത്തിന് ആരെയും പട്ടിണിക്കിടാൻ അനുവദിക്കില്ല. ശമ്പളത്തിന്റെ ആദ്യ ഗഡു നൽകേണ്ടത് കെ.എസ്.ആർ.ടി.സിയാണെന്നും കോടതി വ്യക്തമാക്കി.

ജൂലൈ മാസത്തിലെ രണ്ടാം ഘട്ട ശമ്പളം ഇപ്പോഴും വിതരണം ചെയ്യാൻ ബാക്കി നിൽക്കുകയാണ്. സംസ്ഥാന സർക്കാർ ധനസഹായമായി 130 കോടി രൂപ നൽകിയാൽ മാത്രമേ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയുകയുള്ളുവെന്ന് ഇന്ന് കെ.എസ്.ആർ.ടി.സി കോടതിയിൽ അറിയിച്ചു.

എന്നാൽ, ഓണക്കാലം ആഘോഷങ്ങളുടെ സമയമാണെന്നും ഈ സമയത്ത് ജീവനക്കാരെ പട്ടിണിക്കിടാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. അതിനാൽ ജുലൈ മാസത്തിലെ ശമ്പളം ഓണത്തിന് മുമ്പായി നൽകാൻ ശ്രമിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.

ശമ്പളവിതരണവുമായി ബന്ധപ്പെട്ട് ഒരു യോഗം ചേരുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു. ഈ യോഗം പരിഗണിച്ച് കേസ് 21ലേക്ക് മാറ്റി. ഇന്ന് യോഗത്തിലെടുത്ത തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇപ്പോൾ കെ.എസ്.ആർ.ടി.സി നേരിടുന്ന എല്ലാ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യണമെന്നും കോടതി നിർദേശിച്ചു.

Tags:    
News Summary - Kerala HC asks KSRTC to pay outstanding dues to employees before Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.