കൊച്ചി: സെക്കൻഡറി-ഹയർ സെക്കൻഡറി സ്കൂൾ സംയോജനത്തിന് അനുസൃതമായി കേരള വിദ്യാഭ്യാസ നിയമത്തിൽ (കെ.ഇ.ആർ) ഭേദഗത ികൾ വരുത്തുന്ന നടപടി സർക്കാറിന് തുടരാമെന്ന് ഹൈകോടതി. ഖാദർ കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ മേയ് 31 ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് രണ്ടുമാസം തടഞ്ഞുള്ള ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തിയാ ണ് ജസ്റ്റിസ് പി.വി. ആശയുടെ നിർദേശം.
കെ.ഇ.ആർ പരിഷ്കരണവുമായി ബന്ധപ്പെട്ട കരട് ഭേദഗതി തയാറാക്കിയെങ്കിലു ം സ്റ്റേ ഉത്തരവ് തുടർനടപടികൾക്ക് തടസ്സമാണെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയാ ണ് കോടതി പരിഗണിച്ചത്. റിപ്പോർട്ട് നടപ്പാക്കുന്നത് ചോദ്യംചെയ്ത് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷ ൻ, കെ.എച്ച്.എസ്.ടി.യു തുടങ്ങിയവയും വിവിധ മാനേജ്മെൻറുകളും നൽകിയ ഹരജികളിൽ ഈ മാസം 17നായിരുന്നു സിംഗിൾ ബെഞ്ചിെ ൻറ ഇടക്കാല സ്റ്റേ.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ വ്യത്യസ്ത സ്വഭാവം നിലനി ർത്തി ഭരണപരമായ സൗകര്യത്തിനാണ് സംയോജനമെന്ന് സർക്കാർ വാദിച്ചു. ഒന്നുമുതൽ 12 വരെ ഒരു സ്കൂൾ എന്ന ‘സമഗ്ര ശിക്ഷ’ പദ്ധതി നടപ്പാക്കാൻ സംയോജനം അനിവാര്യമാണ്, റിപ്പോർട്ടിലെ ഒരു ഘട്ടം മാത്രമാണ് നടപ്പാക്കുന്നത്,കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തുടർ ഉത്തരവുണ്ടാവൂ, 2019ലെ ദേശീയ വിദ്യാഭ്യാസ നയത്തെ ബാധിക്കില്ല തുടങ്ങിയ സർക്കാറിെൻറ മറ്റ് വാദങ്ങളും പരിഗണിച്ചാണ് ഇടക്കാല ഉത്തരവ് കോടതി ഭേദഗതി ചെയ്തത്.
സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്ടർമാരുടെ ഔദ്യോഗിക ചുമതലകൾ തടസ്സമില്ലാതെ നടക്കണമെന്ന് ഇടക്കാല ഭേദഗതി ഉത്തരവിൽ പറയുന്നു. മൂന്ന് ഡയറക്ടർമാരുടെയും അധികാരം ഒരു അധികാര കേന്ദ്രത്തിലേക്ക് എത്തുന്നതുമൂലം വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും മാനേജർമാരും അനുഭവിക്കുന്ന നിയമപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടരുത്. കമ്മിറ്റി ശിപാർശകളുടെ അടുത്ത ഘട്ടം നടപ്പാക്കുംമുമ്പ് ഹരജിക്കാരുടെയടക്കം അഭിപ്രായങ്ങൾ പരിഗണിക്കണം. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരവ് നടപ്പാക്കുന്നത് ഹരജികളിലെ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
ഖാദർ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് നടപടികൾ കോടതി സ്റ്റേ ചെയ്തതോടെ ഒരുവർഷത്തേക്ക് ജോയൻറ് സെക്രട്ടറി റാങ്കിൽ നിയമിച്ച ഡയറക്ടർ ജനറൽ ഒാഫ് എജുക്കേഷന് തുടർനടപടിയെടുക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇത് സ്കൂൾ ഓഫിസുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും പരോക്ഷമായി വിദ്യാർഥികൾക്ക് ദോഷംചെയ്യുമെന്നും വ്യക്തമാക്കി. എന്നാൽ, ഈ ആവശ്യത്തിൽ പ്രത്യേകം പരാമർശം കോടതി നടത്തിയില്ല.
സ്കൂൾ ലയനം; പോംവഴി കെ.ഇ.ആർ ഭേദഗതി
തിരുവനന്തപുരം: ഖാദർ കമ്മിറ്റി ശിപാർശ പ്രകാരം നടപ്പാക്കിയ ഹയർസെക്കൻഡറി ലയനത്തിൽ സ്റ്റേ പിൻവലിക്കാൻ ഹൈകോടതി തയാറാകാതിരുന്നതോടെ സർക്കാറിന് മുന്നിലുള്ള പോംവഴി വിദ്യാഭ്യാസ ചട്ട (കെ.ഇ.ആർ) ഭേദഗതി. ലയനം പൂർത്തിയായശേഷം കെ.ഇ.ആർ ഭേദഗതി മതിയെന്നായിരുന്നു സർക്കാർ നിലപാട്. ഭേദഗതി വരുത്തുന്നതിനുള്ള നടപടികൾ സർക്കാറിന് തുടരാമെന്ന് കോടതി വ്യക്തമാക്കിയതോടെ ആ വഴിക്കായിരിക്കും സർക്കാർ നീക്കങ്ങൾ.
ഹൈസ്കൂളുകളിൽനിന്ന് ഇല്ലാതാക്കിയ ഹെഡ്മാസ്റ്റർ തസ്തിക സംബന്ധിച്ചായിരുന്നു ചട്ടലംഘനം ഹരജിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഹെഡ്മാസ്റ്റർ തസ്തികയും അതിെൻറ ഉത്തരവാദിത്തങ്ങളും കെ.ഇ.ആർ നിർവചിച്ചിട്ടുണ്ട്. ഇതിൽ ഭേദഗതി വരുത്താതെ നടത്തിയ ലയനമാണ് കോടതിയിൽ സർക്കാറിനുണ്ടായ തിരിച്ചടിക്ക് ഒരുകാരണം. ഇതിന് പുറമെ നിലവിലുള്ള ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലാക്കാൻ തീരുമാനിച്ചെങ്കിലും ഇതിന് കെ.ഇ.ആർ ഭേദഗതി കൊണ്ടുവന്നിട്ടില്ല. വൈസ് പ്രിൻസിപ്പലിെൻറ ഉത്തരവാദിത്തങ്ങളും ചുമതലകളും നിർവചിക്കുകയും വേണം.
സ്റ്റേ നീക്കാെത വന്നതോടെ ലയനത്തിനുശേഷം പൂർത്തിയാക്കേണ്ട തുടർനടപടികളും സർക്കാറിന് ആരംഭിക്കാനാകില്ല. മൂന്ന് ഡയറക്ടറേറ്റുകളും ലയിപ്പിച്ച് രൂപവത്കരിച്ച ഡയറക്ടറേറ്റ് ഒാഫ് ജനറൽ എജുക്കേഷന് (ഡി.ജി.ഇ) കീഴിൽ ഭരണനിർവഹണസംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ആവശ്യമായ വിശേഷാൽ ചട്ടങ്ങൾ (സ്പെഷൽ റൂൾസ്) തയാറാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഏകീകൃത സംവിധാനത്തിൽ പ്രിൻസിപ്പലിെൻറയും വൈസ് പ്രിൻസിപ്പലിെൻറയും ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ ഡി.ജി.ഇയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇൗ രണ്ട് നടപടികളും സ്റ്റേ നീക്കാത്ത സാഹചര്യത്തിൽ പൂർത്തിയാക്കാൻ സാധിക്കില്ല. ഫലത്തിൽ ലയനം നടന്ന സ്കൂളുകളിൽ വൈസ് പ്രിൻസിപ്പലിെൻറ ഉത്തരവാദിത്തങ്ങളും ചുമതലകളും സംബന്ധിച്ച് അവ്യക്തത തുടരും. സ്റ്റേ നീക്കാതെ കെ.ഇ.ആർ ഭേദഗതിക്ക് കോടതി അനുമതി നൽകിയെങ്കിലും തുടർനടപടികൾ സംബന്ധിച്ച് സർക്കാർതലത്തിൽ തീരുമാനമെടുത്തിട്ടില്ല.
കോടതി വിധി സർക്കാറിനേറ്റ തിരിച്ചടി -കെ.എസ്.ടി.യു
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് ധൃതിപിടിച്ച് നടപ്പാക്കുന്നതിൽ സർക്കാർ കൈക്കൊണ്ട നടപടികൾ സ്റ്റേ ചെയ്ത് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് കർക്കശമാക്കി പുനഃക്രമീകരിച്ച് പുറത്തിറക്കിയ വിധി സർക്കാറിെൻറ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീനും ജനറൽ സെക്രട്ടറി വി.കെ മൂസയും പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള സ്ഥിതി നിലനിർത്തണമെന്നും അധികാര കേന്ദ്രങ്ങളും ഡയറക്ടറേറ്റുകളും അതേപടി തുടരണമെന്നുമാണ് കോടതി ഉത്തരവ്. കോടതി വിധി മാനിച്ച് പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്ത് മാത്രമേ വിദ്യാഭ്യാസരംഗത്ത് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ സർക്കാർ മുന്നോട്ട് പോകാവൂ എന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.