Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖാദർ കമ്മിറ്റി...

ഖാദർ കമ്മിറ്റി റിപ്പോർട്ട്​: കെ.ഇ.ആർ ഭേദഗതി നടപടി തുടരാമെന്ന്​ ഹൈകോടതി

text_fields
bookmark_border
ഖാദർ കമ്മിറ്റി റിപ്പോർട്ട്​: കെ.ഇ.ആർ ഭേദഗതി നടപടി തുടരാമെന്ന്​ ഹൈകോടതി
cancel

കൊച്ചി: സെക്കൻഡറി-ഹയർ സെക്കൻഡറി സ്​കൂൾ സംയോജനത്തിന്​​ അനുസൃതമായി കേരള വിദ്യാഭ്യാസ നിയമത്തിൽ (കെ.ഇ.ആർ) ഭേദഗത ികൾ വരുത്തുന്ന നടപടി സർക്കാറിന്​ തുടരാമെന്ന്​ ഹൈകോടതി. ഖാദർ കമ്മിറ്റി ശിപാർശകളു​ടെ അടിസ്​ഥാനത്തിൽ​​ മേയ്​ 31 ന്​ സർക്കാർ പുറപ്പെടുവിച്ച ഉത്തരവ്​ നടപ്പാക്കുന്നത്​ രണ്ടുമാസം തടഞ്ഞുള്ള ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തിയാ ണ്​ ജസ്​റ്റിസ്​ പി.വി. ആശയുടെ നിർദേശം.

കെ.ഇ.ആർ പരിഷ്കരണവുമായി ബന്ധപ്പെട്ട കരട്​ ഭേദഗതി തയാറാക്കിയെങ്കിലു ം സ​്​റ്റേ ഉത്തരവ്​ തുടർനടപടികൾക്ക്​ തടസ്സമാണെന്നു​ം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്​ സർക്കാർ നൽകിയ ഹരജിയാ ണ്​ കോടതി പരിഗണിച്ചത്​​. റിപ്പോർട്ട് നടപ്പാക്കുന്നത്​ ചോദ്യംചെയ്ത് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷ ൻ, കെ.എച്ച്​.എസ്​.ടി.യു തുടങ്ങിയവയും വിവിധ മാനേജ്​മ​െൻറുകളും നൽകിയ ഹരജികളിൽ ഈ മാസം 17നായിരുന്നു​ സിംഗിൾ ബെഞ്ചി​െ ൻറ ഇടക്കാല സ്​റ്റേ.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ വ്യത്യസ്ത സ്വഭാവം നിലനി ർത്തി ഭരണപരമായ സൗകര്യത്തിനാണ്​ സംയോജനമെന്ന​്​ സർക്കാർ വാദിച്ചു. ഒന്നുമുതൽ 12 വരെ ഒരു സ്കൂൾ എന്ന ‘സമഗ്ര ശിക്ഷ’ പദ്ധതി നടപ്പാക്കാൻ സംയോജനം അനിവാര്യമാണ്, റിപ്പോർട്ടിലെ ഒരു ഘട്ടം മാത്രമാണ്​ നടപ്പാക്കുന്നത്​,കൂടിയാലോചനകൾക്ക് ശേഷം മാത്ര​മേ തുടർ ഉത്തരവുണ്ടാവൂ, 2019ലെ ദേശീയ വിദ്യാഭ്യാസ നയത്തെ ബാധിക്കില്ല തുടങ്ങിയ സർക്കാറി​​െൻറ മറ്റ്​ വാദങ്ങളും പരിഗണിച്ചാണ്​ ഇടക്കാല ഉത്തരവ്​ കോടതി ഭേദഗതി ചെയ്​തത്​.

സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഡയറക്​ടർമാരുടെ ഔദ്യോഗിക ചുമതലകൾ തടസ്സമില്ലാതെ നടക്കണമെന്ന്​ ഇടക്കാല ഭേദഗതി ഉത്തരവിൽ പറയുന്നു. മൂന്ന്​ ഡയറക്​ടർമാരുടെയും അധികാരം ഒരു അധികാര കേന്ദ്രത്തിലേക്ക്​ എത്തുന്നതുമൂലം വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും മാനേജർമാരും അനുഭവിക്കുന്ന നിയമപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടരുത്​. കമ്മിറ്റി ശിപാർശകളുടെ അടുത്ത ഘട്ടം നടപ്പാക്കും​മുമ്പ്​ ഹരജിക്കാരുടെയടക്കം അഭിപ്രായങ്ങൾ പരിഗണിക്കണം. ഈ നിർദേശങ്ങളുടെ അടിസ്​ഥാനത്തിൽ ഉത്തരവ്​ നടപ്പാക്കുന്നത്​ ഹരജികളിലെ തീർപ്പിന്​ വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

ഖാദർ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന്​ നടപടികൾ കോടതി സ്​റ്റേ ചെയ്തതോടെ ഒരുവർഷത്തേക്ക് ജോയൻറ് സെക്രട്ടറി റാങ്കിൽ നിയമിച്ച ഡയറക്ടർ ജനറൽ ഒാഫ് എജുക്കേഷന് തുടർനടപടിയെടുക്കാൻ കഴിയുന്നില്ലെന്ന്​ സർക്കാർ ചൂണ്ടിക്കാട്ടി. ഇത്​ സ്കൂൾ ഓഫിസുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും പരോക്ഷമായി വിദ്യാർഥികൾക്ക് ദോഷംചെയ്യുമെന്നും വ്യക്തമാക്കി. എന്നാൽ, ഈ ആവശ്യത്തിൽ​ പ്രത്യേകം പരാമർശം കോടതി നടത്തിയില്ല​.

സ്​കൂൾ ലയനം; പോംവഴി കെ.ഇ.ആർ ഭേദഗതി
തിരുവനന്തപുരം: ഖാദർ കമ്മിറ്റി ശിപാർശ പ്രകാരം നടപ്പാക്കിയ ഹയർസെക്കൻഡറി ലയനത്തിൽ സ്​റ്റേ പിൻവലിക്കാൻ ഹൈകോടതി തയാറാകാതിരുന്നതോടെ സർക്കാറിന്​ മുന്നിലുള്ള പോംവഴി വിദ്യാഭ്യാസ ചട്ട (കെ.ഇ.ആർ) ഭേദഗതി. ലയനം പൂർത്തിയായശേഷം കെ.ഇ.ആർ ഭേദഗതി മതിയെന്നായിരുന്നു സർക്കാർ നിലപാട്​. ഭേദഗതി വരുത്തുന്നതിനുള്ള നടപടികൾ സർക്കാറിന്​ തുടരാമെന്ന്​ കോടതി വ്യക്തമാക്കിയതോടെ ആ വഴിക്കായിരിക്കും സർക്കാർ നീക്കങ്ങൾ.

ഹൈസ്​കൂളുകളിൽനിന്ന്​ ഇല്ലാതാക്കിയ ഹെഡ്​മാസ്​റ്റർ തസ്​തിക സംബന്ധിച്ചായിരുന്നു ചട്ടലംഘനം ഹരജിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്​. ഹെഡ്​മാസ്​റ്റർ തസ്​തികയും അതി​​െൻറ ഉത്തരവാദിത്തങ്ങളും കെ.ഇ.ആർ നിർവചിച്ചിട്ടുണ്ട്​. ഇതിൽ ഭേദഗതി വരുത്താതെ നടത്തിയ ലയനമാണ്​ കോടതിയിൽ സർക്കാറിനുണ്ടായ​ തിരിച്ചടിക്ക്​ ഒരുകാരണം. ഇതിന്​ പുറമെ നിലവിലുള്ള ഹൈസ്​കൂൾ ഹെഡ്​മാസ്​റ്ററെ വൈസ് ​പ്രിൻസിപ്പലാക്കാൻ തീരുമാനിച്ചെങ്കിലും ഇതിന്​ ​കെ.ഇ.ആർ ഭേദഗതി കൊണ്ടുവന്നിട്ടില്ല. വൈസ് ​പ്രിൻസിപ്പലി​​െൻറ ഉത്തരവാദിത്തങ്ങളും ചുമതലകളും നിർവചിക്കുകയും വേണം.

സ്​റ്റേ നീക്കാ​െത വന്നതോടെ ലയനത്തിനുശേഷം പൂർത്തിയാക്കേണ്ട തുടർനടപടികളും സർക്കാറിന്​ ആരംഭിക്കാനാകില്ല. മൂന്ന്​ ഡയറക്​ടറേറ്റുകളും ലയിപ്പിച്ച്​ രൂപവത്​കരിച്ച ഡയറക്​ടറേറ്റ്​​ ഒാഫ്​ ജനറൽ എജുക്കേഷന് (ഡി.ജി.ഇ)​ കീഴിൽ ഭരണനിർവഹണസംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന്​ ആവശ്യമായ വിശേഷാൽ ചട്ടങ്ങൾ (സ്​പെഷൽ റൂൾസ്​) തയാറാക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഏകീകൃത സംവിധാനത്തിൽ പ്രിൻസിപ്പലി​​െൻറയും വൈസ് ​പ്രിൻസിപ്പലി​​െൻറയും ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ ഡി.ജി.ഇയെ ചുമതലപ്പെടുത്തുകയും ചെയ്​തിരുന്നു.

ഇൗ രണ്ട്​ നടപടികളും സ്​റ്റേ നീക്കാത്ത സാഹചര്യത്തിൽ പൂർത്തിയാക്കാൻ സാധിക്കില്ല. ഫലത്തിൽ ലയനം നടന്ന സ്​കൂളുകളിൽ വൈസ്​ പ്രിൻസിപ്പലി​​െൻറ ഉത്തരവാദിത്തങ്ങളും ചുമതലകളും സംബന്ധിച്ച്​ അവ്യക്തത തുടരും. സ്​റ്റേ നീക്കാതെ കെ.ഇ.ആർ ഭേദഗതിക്ക്​ കോടതി അനുമതി നൽകിയെങ്കിലും തുടർനടപടികൾ സംബന്ധിച്ച്​ സർക്കാർതലത്തിൽ തീരുമാനമെടുത്തിട്ടില്ല.

കോടതി വിധി സർക്കാറിനേറ്റ തിരിച്ചടി -കെ.എസ്.ടി.യു
തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് ധൃതിപിടിച്ച് നടപ്പാക്കുന്നതിൽ സർക്കാർ കൈക്കൊണ്ട നടപടികൾ സ്​റ്റേ ചെയ്ത് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് കർക്കശമാക്കി പുനഃക്രമീകരിച്ച് പുറത്തിറക്കിയ വിധി സർക്കാറി​െൻറ ധാർഷ്​ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീനും ജനറൽ സെക്രട്ടറി വി.കെ മൂസയും പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ നിലവിലുള്ള സ്ഥിതി നിലനിർത്തണമെന്നും അധികാര കേന്ദ്രങ്ങളും ഡയറക്ടറേറ്റുകളും അതേപടി തുടരണമെന്നുമാണ് കോടതി ഉത്തരവ്. കോടതി വിധി മാനിച്ച് പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്ത്​ മാത്രമേ വിദ്യാഭ്യാസരംഗത്ത് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കാൻ സർക്കാർ മുന്നോട്ട് പോകാവൂ എന്നും ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourtkerala newsmalayalam newscareer newsKhader committe reportEducation News
News Summary - Kerala highcourt On khadar committe report-Kerala news
Next Story