തിരുവനന്തപുരം: കേരളത്തിെൻറ സാഹചര്യം അനുസരിേച്ച ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജനവിരുദ്ധ ദേശീയ വിദ്യാഭ്യാസ നയത്തിലെ ഏതെല്ലാം കാര്യങ്ങൾ നടപ്പാക്കാനാകുമെന്ന് കൂട്ടായി ചർച്ച ചെയ്ത് തീരുമാനിക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിൽ പറയുന്ന പല കാര്യങ്ങളും നേരത്തെ തന്നെ കേരളം നടപ്പാക്കിയതാണ്. ഫെഡറൽ സംവിധാനത്തിൽ ചില വിട്ടുവീഴ്ചകൾ വേണ്ടിവരും. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് സി.പി.എമ്മിന് ഒരു നിലപാട് മാത്രമേയുള്ളൂയെന്നും നിയമസഭയിൽ കേരള വിദ്യാഭ്യാസ (ഭേദഗതി) ബില്ലിൻമേലുള്ള ചർച്ചക്ക് മറുപടി പറയവെ മന്ത്രി വ്യക്തമാക്കി.
ചർച്ചക്ക് ശേഷം ബിൽ നിയമസഭ സബജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. വിദ്യാഭ്യാസ വകുപ്പിെൻറ പേര് പൊതുവിദ്യാഭ്യാസം എന്നാക്കിയതിന് നിയമസാധുത നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഡി.പി.െഎ എന്നത് ഡി.ജി.ഇ (പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറലായി) എന്നായി മാറി. ഹെഡ്മാസ്റ്റർ എന്ന പദവി ഹെഡ്മിസ്ട്രസ്, വൈസ് പ്രിൻസിപ്പൽ എന്നിവക്കും തുല്യമാക്കി വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഖാദർ കമീഷൻ ശിപാർശകൾ പ്രകാരമാണ് 2019ൽ സർക്കാർ ഉത്തരവിലൂടെ ഈ വ്യവസ്ഥകൾ ഇറക്കിയത്. ഇതിന് നിയമസാധുത നൽകി ഇറക്കിയ ഓർഡിനൻസിന് പകരമാണ് നിയമ ഭേദഗതി നടപടികൾ. ടി. സിദ്ധിഖ്, എ.കെ.എം. അഷറഫ്, ആൻറണി ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.