ചങ്ങരംകുളം/മലപ്പുറം: സുഹൃത്തുക്കൾ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പന്താവൂർ സ്വദേശി കിഴക്കേ വളപ്പിൽ ഇർഷാദിെൻറ (25) മൃതദേഹം കണ്ടെത്താനുള്ള ശ്രമം വിഫലം. എടപ്പാൾ പൂക്കരത്തറയിലെ കിണറ്റിൽ ശനിയാഴ്ച ഒമ്പതുമണിക്കൂർ നീണ്ട തെളിവെടുപ്പിനൊടുവിലും മൃതദേഹം കണ്ടെത്താനായില്ല. തിരച്ചിൽ ഞായറാഴ്ചയും നടക്കും. കിണറ്റില്‍ വലിയ അളവിൽ മാലിന്യമുള്ളതിനാലാണ് മൃതദേഹം കണ്ടെത്താൻ തടസ്സമാകുന്നത്. പൊലീസും ഫയര്‍ഫോഴ്സും തൊഴിലാളികളും ചേര്‍ന്ന് കിണറ്റില്‍നിന്ന് മാലിന്യം കയറ്റിയാണ് തിരച്ചിൽ നടത്തുന്നത്.
പ്രതികളായ വട്ടംകുളം അധികാരത്ത്പടി സുഭാഷ് (35), മേനോന്‍പറമ്പില്‍ എബിന്‍ (28) എന്നിവരുമായി രാവിലെ ഒമ്പതുമുതൽ എടപ്പാൾ പൂക്കരത്തറയിൽ തെളിവെടുപ്പാരംഭിച്ചു. തിരൂർ ഡിവൈ.എസ്.പി. സുരേഷ് ബാബുവിെൻറയും ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിെൻറയും നേതൃത്വത്തിലാണ് തിരച്ചിൽ നടന്നത്. ശാസ്ത്രീയ തെളിവെടുപ്പ് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. പ്രതികളെ പൊന്നാനി കോടതിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ദൃക്സാക്ഷികളില്ലാത്ത കേസിൽ ഏറെ അന്വേഷണങ്ങൾ നടത്താനുണ്ടെന്ന് ഡിവൈ.എസ്.പി. സുരേഷ് ബാബു പറഞ്ഞു.
ജൂൺ 11ന് വൈകീട്ട് പന്താവൂരിലെ വീട്ടിൽനിന്ന് ബിസിനസ് ആവശ്യാർഥമെന്ന് പറഞ്ഞ് പുറത്തുപോയ ഇർഷാദിനെ പ്രതികളായ സുഭാഷ്, എബിൻ ചേർന്ന് വട്ടംകുളത്തെ വാടകവീട്ടിൽ കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇർഷാദിെൻറ പക്കലുള്ള മൂന്നുലക്ഷം രൂപ കൈക്കലാക്കിയ ശേഷമായിരുന്നു കൊലപാതകം. നാല് കിലോമീറ്ററോളമകലെയുള്ള പൂക്കരത്തറയിലേക്ക് മൃതദേഹം ചാക്കിൽ കൊണ്ടുപോവുകയായിരുന്നു. പടിഞ്ഞാറങ്ങാടിയിൽനിന്ന് വാടകക്കെടുത്ത കാറിലാണ് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.