തിരുവനന്തപുരം: ഡി.ജി.പിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപെട്ടതിന് നാല് അസി. കമീഷണർമാർക്കും രണ്ട് സി.െഎമാർക്കു ം അർധരാത്രി വരെ നിൽപ് ശിക്ഷയും ശകാരവും. വകുപ്പുതല നടപടിക്കും ശിപാർശ നൽകിയതായാണ് വിവരം.
കഴക്കൂട്ടം ടെക് നോപാർക്കിലെ ഒരു സ്ഥാപനത്തിൽ എച്ച്.ആര്‍ വിഭാഗം മേധാവിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഭാര്യ. കഴിഞ്ഞദിവസം ഗവർ ണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി ബൈപാസിലും പേട്ട-ചാക്ക റോഡിലും പത്തുമിനിറ്റോളം വാഹനങ്ങള്‍ പൊലീസ് തടഞ്ഞിരുന്നു. ഈ സമയം ഓഫിസില്‍നിന്ന് കാറിൽ വരികയായിരുന്ന ഡി.ജി.പിയുടെ ഭാര്യയും കുരുക്കിൽപെട്ടു.
ഇതിന് പിന്നാലെ ട്രാഫിക് നോർത്ത്, സൗത്ത് സോൺ അസി. കമീഷണർമാർ, സിറ്റി പൊലീസിലെ മറ്റ് രണ്ട് അസി. കമീഷണർമാർ, രണ്ട് സർക്കിൾ ഇൻസ്പെക്ടർമാർ എന്നിവരോട് പൊലീസ് ആസ്ഥാനെത്തത്താൻ നിർദേശം വന്നു. ആസ്ഥാനെത്തത്തിയ ഉദ്യോഗസ്ഥരെ ഡി.ജി.പി കടുത്തഭാഷയിൽ ശാസിക്കുകയായിരുന്നത്രെ. പൊലീസ് തന്നെ ഗതാഗത കുരുക്കുണ്ടാക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം, ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുന്നില്ലെങ്കിൽ ജോലി നിര്‍ത്തി പോകാൻ ശാസിെച്ചന്നും പറയപ്പെടുന്നു.
പ്രോട്ടോകോൾ പ്രകാരമാണ് വാഹനങ്ങൾ നിയന്ത്രിച്ച് ഗവർണർക്ക് വഴിയൊരുക്കിയതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചെങ്കിലും അർധരാത്രി വരെ ആറ് ഉദ്യോഗസ്ഥർക്കും നിൽപ് ശിക്ഷ നൽകുകയായിരുന്നത്രേ. രാത്രി എട്ട് മുതൽ 11 വരെയായിരുന്നു ശിക്ഷ. സംഭവം അറിഞ്ഞ പൊലീസ് ഓഫിസർമാരുടെ സംഘടന നേതാക്കളും മറ്റും ഇടപെട്ടതിനെ തുടർന്നാണ് ആറുപേർക്കും ശിക്ഷയിൽ ഇളവ് ലഭിച്ചതും. ഡി.ജി.പിയുടെ നടപടിയിൽ സേനാംഗങ്ങൾക്കിടയിൽ അമർഷം ശക്തമായിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങളെല്ലാം പൊലീസ് ആസ്ഥാനം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.