സ്ഫോടക വസ്തു നിർവീര്യമാക്കൽ പരിശീലനം; കേരള പൊലീസ് തണ്ടർബോൾട്ടിന് ഒന്നാം സ്ഥാനം

തിരുവനന്തപുരം: പുണെ സി.ആർ.പി.എഫ് ക്യാമ്പിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐ.ഇ.ഡി മാനേജ്മെന്‍റിൽ നടന്ന സ്ഫോടക വസ്തു നിർവീര്യമാക്കൽ പരിശീലനത്തിൽ കേരള പൊലീസ് തണ്ടർ ബോൾട്ട് വിഭാഗത്തിന് ഒന്നാം സ്ഥാനം.

ആറാഴ്ച നീണ്ട പരിശീലനത്തിൽ കൗണ്ടർ ഐ.ഇ.ഡി കോഴ്സിനാണ് തണ്ടർബോൾട്ട് ഓവറോൾ ട്രോഫി നേടിയത്. പ്രത്യേക വൈദഗ്ധ്യം വേണ്ട ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ തണ്ടർബോൾട്ട് കമാൻഡോ സന്ദീപ് രവി മികച്ച കാഡറ്റായി.

ഇന്ത്യ റിസർവ് ബറ്റാലിയനുപുറമെ എൻ.എസ്.ജി, എസ്.എസ്.ബി, സി.ആർ.പി.എഫ്, കോബ്രാ വിഭാഗങ്ങളിൽ നിന്നായി 114 കാഡറ്റുകൾ പങ്കെടുത്തു.

Tags:    
News Summary - Kerala Police Thunderbolt wins first place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.