പാലക്കാട്: ഓണാവധി ആഘോഷിക്കാൻ വീടുപൂട്ടി പോകുന്നവർക്ക് ജാഗ്രതനിർദേശവുമായി പൊലീസ്. പൊലീസിന്റെ ഇൻസ്റ്റഗ്രാം പേജിൽ ‘എല്ലാവർക്കും അവധിയുണ്ട് പക്ഷേ കള്ളന്മാർക്ക് അവധിയില്ല’ എന്ന രീതിയിൽ വിഡിയോ നിർമിച്ചാണ് പൊലീസ് ബോധവത്കരണം നടത്തുന്നത്.
വീടുപൂട്ടി യാത്ര പോകുന്നവർ അക്കാര്യം പൊലീസിനെ അറിയിക്കാൻ പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലുള്ള ഹൗസ് ഇൻഫർമേഷൻ സൗകര്യം വിനിയോഗിക്കണമെന്നാണ് നിർദേശം. യാത്ര പോകുന്ന ദിവസം, വീടിന്റെ ലൊക്കേഷൻ, വീട്ടുപേര്, വീടിനടുത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകണം. പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലാകും.
എന്നാൽ, ഈ രീതിയിൽ നിർദേശങ്ങൾ നൽകുമ്പോഴും പലരും പൊലീസിനെ വിശ്വാസത്തിലെടുക്കുന്നില്ല എന്നതിന് തെളിവാണ് പോസ്റ്റിന് താഴെയുള്ള കമന്റുകൾ. പൊലീസിലെ കള്ളന്മാരെ കരുതിയിരിക്കണം, അൻവറിനെ വിളിക്കണോ തുടങ്ങിയ കമന്റുകളാണ് നിറയെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.