കോഴിക്കോട്ടുകാരെ സ്നേഹം കൊണ്ട് ഊട്ടിയ ഖാദർക്ക ഇനിയില്ല

കോഴിക്കോട്: 25 രൂപക്ക് ഊണും 60 രൂപക്ക് ബിരിയാണിയും വിളമ്പി കോഴിക്കോട്ടുകാരുടെ വയറും മനസും നിറച്ച കാദർ മെസ് ഉടമ ഖാദർക്ക അന്തരിച്ചു. കോഴിക്കോട് ടൗണിൽ സ്ഥിരമായി എത്തുന്നവരിൽ പലരും ഉച്ചഭക്ഷണത്തിന് ആശ്രയിച്ചിരുന്നത് ഖാദർക്കയുടെ മെസ് ഹൗസ് ആയിരുന്നു.

യാതൊരു പരസ്യവുമില്ലാതെ ഭക്ഷണം കഴിച്ചവരുടെ വായ്മൊഴിയിലൂടെ ഖാദർക്ക മെസ് പച്ചപിടിച്ചു. ആദ്യം ചെമ്മണ്ണൂർ ജ്വല്ലറിക്ക് അടുത്തുള്ള റോഡിലെ ചെറിയ വീട്ടിലായിരുന്നു മെസ് പ്രവർത്തിച്ചത്. പിന്നീടത് കണ്ണങ്കണ്ടിയുടെ അടുത്തുള്ള റോഡിലേക്ക് മാറ്റി. എങ്കിലും ആളുകൾ കൂട്ടമായി ഭക്ഷണം കഴിക്കാനെത്തി. സപ്ലയർമാർ അല്ല ചോറ് വിളിമ്പിത്തരുന്നത് എന്നതാണ് ഈ മെസ്സിന്റെ മറ്റൊരു പ്രത്യേകത.

മെസ്സിലെ ഓരോ ടേബിളിലും ആളുകൾക്ക് കഴിക്കാൻ പാകത്തിൽ ചോറും കറികളും പാത്രങ്ങളിലായി വെച്ചിട്ടുണ്ടാകും. രണ്ട് പാത്രങ്ങളിലായി ചൂടുവെള്ളവും കഞ്ഞിവെള്ളവും എടുത്ത് വെച്ചിട്ടുണ്ടാകും. വെള്ളിയാഴ്ചകളിലാണ് 60 രൂപക്ക് ബിരിയാണി കിട്ടുക. കുറഞ്ഞ പൈസക്ക് വയറും മനസും നിറയെ കഴിക്കാം അതായിരുന്നു ഖാദർക്കയുടെ മെസ്സിന്റെ പ്രത്യേകത. 

Tags:    
News Summary - The owner of Khadarka Mess passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.