തിരുവനന്തപുരം: വിഴിഞ്ഞത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോള്‍ വിവിപാറ്റ് മെഷീനില്‍ താമര ചിഹ്നം തെളിഞ്ഞ സം ഭവം യന്ത്രത്തകരാർ മൂലമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടികാറാം മീണ. റിട്ടേണിങ് ഓഫിസര്‍ നൽകിയ റിപ്പോര്‍ട്ട് ഇത്തരത്തിലാണ്. ബട്ടൺ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് പുതിയ യന്ത്രം ഉപയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കോവളം നിയോജകമണ്ഡലത്തിലെ ചൊവ്വര മാധവവിലാസം യു.പി സ്കൂളിലെ 151ാം നമ്പര്‍ ബൂത്തില്‍ രാവിലെ 7.30നാണ് സംഭവം നടന്നത്. വിഴിഞ്ഞം ചപ്പാത്ത് സ്വദേശികളായ ദമ്പതിമാരാണ് പരാതിയുമായി പോളിങ് ഉദ്യോഗസ്ഥരെ സമീപിച്ചത്. തുടര്‍ന്ന് 45 മിനിറ്റ് പോളിങ് നിര്‍ത്തിെവച്ചു.
സ്ഥാനാര്‍ഥികളായ ശശി തരൂരും സി. ദിവാകരനും സ്ഥലത്തെത്തി. കലക്ടര്‍ കെ. വാസുകിയുടെ നിര്‍ദേശപ്രകാരം മെഷീനുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചാണ് വോട്ടെടുപ്പ് പൂര്‍ത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.