മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ഭീഷണി

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ നടത്തുന്ന സമരത്തിനിടെ ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യ ഭീഷണിയും. ഈ മാസം 31ന് കാലാവധി അവസാനിക്കുന്ന കെ.എസ്.ഇ.ബി മസ്ദൂര്‍ ലിസ്റ്റിലുള്ളയാളാണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്നുമണിയോടെ മരത്തില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇയാള്‍ കറുത്ത തുണികൊണ്ട് മുഖം മറച്ചിട്ടുണ്ട്. അഗ്നിശമന സേനാംഗങ്ങളും പൊലീസും രാത്രി വൈകിയും ഇയാളെ താഴെ ഇറക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

മരത്തിനു മുകളില്‍ ഇരിക്കുന്ന ഉദ്യോഗാര്‍ഥിക്ക് പിന്തുണയുമായി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനും രംഗത്തുണ്ട്. ഉദ്യോഗാര്‍ഥിയുടെ സുരക്ഷക്കായി ഫയര്‍ഫോഴ്സ് അധികൃതര്‍ സേഫ്റ്റി എയര്‍ കുഷനും മറ്റും വിരിച്ച് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
അതിനിടെ, രാത്രി വൈകി സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരും റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികളുമായി കന്‍േറാണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തി.
റാങ്ക്ലിസ്റ്റ് നീട്ടിനല്‍കുന്നത് മന്ത്രിസഭ യോഗത്തിനുശേഷം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് സബ് കലക്ടര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല.  എന്നാല്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുകൂല തീരുമാനം വരുന്നതുവരെ സമരവുമായി മുന്നോട്ടുപോകാന്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷനും യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും തീരുമാനിച്ചു. അതേസമയം, സമരം നടക്കുന്നതിനിടെ മസ്ദൂര്‍ ലിസ്റ്റിലുള്ള കൊല്ലം ജില്ലയില്‍നിന്നുള്ള ശ്രീകുമാര്‍ എന്നയാള്‍ക്ക് ഹൃദയസ്തംഭനമുണ്ടായി. ഇയാളെ അഗ്നിശമനസേനയുടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു.

 

Tags:    
News Summary - kerala psc suicide attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.