പി.എസ്.സി: റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ കണ്ടത്തൊന്‍ സംസ്ഥാന വ്യാപക പരിശോധന

തിരുവനന്തപുരം: നിരവധി പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഒഴിവുകള്‍ കണ്ടത്തൊന്‍ സംസ്ഥാന വ്യാപകമായി ഓഫിസുകളില്‍ പരിശോധന. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ 14 ജില്ല ടീമുകളെ നിയോഗിച്ചു. നിരവധി ഓഫിസുള്ള തിരുവനന്തപുരത്ത് ഇതിനുപുറമെ നാല് ടീമുണ്ടാകും. പരിശോധനയില്‍ കണ്ടത്തെുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒഴിവ് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 28 നകം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

ഡിസംബര്‍ 31ന് കാലാവധി തീരുന്ന എല്ലാ റാങ്ക് ലിസ്റ്റില്‍നിന്നും പരമാവധി നിയമനം നടത്താന്‍ നടപടി സ്വീകരിച്ചുവരുകയാണെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അറിയിച്ചു. ഓഫിസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒഴിവുകള്‍ കണ്ടത്തെി റിപ്പോര്‍ട്ട് ചെയ്യാനാണ് നടപടി. കെ.എസ്.ഇ.ബി മസ്ദൂര്‍, സ്റ്റാഫ് നഴ്സ്, ബിവറേജസ് കോര്‍പറേഷന്‍ അസിസ്റ്റന്‍റ്, ഹൈസ്കൂള്‍-എല്‍.പി-യു.പി സ്കൂള്‍ അധ്യാപകര്‍, അസി. സര്‍ജന്‍, ഡെന്‍റല്‍ സര്‍ജന്‍ തുടങ്ങിയ തസ്തികകളിലേക്കുള്ള ഒഴിവുകള്‍ കണ്ടത്തെിയതായി വകുപ്പ് അറിയിച്ചു. അടുത്ത മന്ത്രിസഭ യോഗം റിപ്പോര്‍ട്ട് പരിഗണിക്കും. ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാന്‍ അധിക സമയമില്ലാത്തതിനാല്‍ മന്ത്രിസഭ യോഗത്തിനുമുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കും.

പല തസ്തികയിലെയും 50ലേറെ ഒഴിവ് ജില്ലകളില്‍നിന്ന് സമിതി കണ്ടത്തെി. നിലവിലെ മുഴുവന്‍ ഒഴിവും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ അഞ്ചിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിയമനാധികാരികള്‍ക്കും വകുപ്പ് അധ്യക്ഷന്മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. സെക്രട്ടേറിയറ്റ് ഭരണവകുപ്പിലെ പാര്‍ലമെന്‍റ് സെക്ഷനുകള്‍ക്ക് ഇതിന്‍െറ മേല്‍നോട്ട ചുമതലയും നല്‍കി. എല്ലാ വകുപ്പിലും നോഡല്‍ ഓഫിസറെയും ചുമതലപ്പെടുത്തി.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മാസംതോറും അവലോകനം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍, കാര്യമായ പുരോഗതിയുണ്ടായില്ല. അതേസമയം, ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി ഉദ്യോഗാര്‍ഥികള്‍ സമരപാതയിലാണ്. യുവജന സംഘടനകള്‍ ഇതിന് പിന്തുണ നല്‍കുന്നുണ്ട്.

Tags:    
News Summary - kerala psc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.