തിരുവനന്തപുരം: സംസ്ഥാനത്ത് പിടിയിലായ കള്ളനോട്ട് സംഘത്തില്‍ ഇതര സംസ്ഥാനക്കാരും കണ്ണികളെന്ന് സംശയം. അന്വേഷണത്തിന് പ്രത്യേകസംഘം വന്നേക്കും. കഴിഞ്ഞദിവസം കോഴിക്ക ോട്ടുനിന്ന് അറസ്റ്റിലായ മുഖ്യപ്രതി െഷമീറിന് ബംഗളൂരുവിലും ചെന്നൈയിലും ബന്ധമു ണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തീ രുമാനത്തിലാണ് പൊലീസ്. അതിന് മുന്നോടിയായി എല്ലാ ജില്ലകളിൽനിന്നും കള്ളനോട്ട് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി ലോക്ന ാഥ് ബെഹ്റ നിർദേശം നൽകി. റിപ്പോർട്ട് പരിശോധിച്ചേശഷം പ്രത്യേകസംഘത്തെ നിയോഗി ച്ച് അന്വേഷിക്കാനാണ് തീരുമാനം. ക്രൈംബ്രാഞ്ച് പ്രത്യേക വിഭാഗത്തിനാകും ചുമതല.
രാജ്യസുരക്ഷയെയും സാമ്പത്തിക ഘടനയെയും ബാധിക്കുന്ന വിഷയമെന്ന നിലക്ക് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറും. കമീഷന് വ്യവസ്ഥയില്‍ കള്ളനോട്ട് വിതരണംചെയ്ത കൂടുതല്‍ ഏജന്‍സികളെക്കുറിച്ചും അന്വേഷണം തുടങ്ങി. ആറ്റിങ്ങല്‍, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് വ്യാഴാഴ്ചയാണ് 20 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രങ്ങളും പൊലീസ് കണ്ടെടുത്തത്. നോട്ടടിക്ക് നേതൃത്വം നല്കിയ കുന്ദമംഗലം സ്വദേശി െഷമീര് ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിലായെങ്കിലും ഇതിനുപിന്നിൽ വൻ സംഘമുണ്ടെന്നാണ് പൊലീസിെൻറ നിഗമനം.
നോട്ടടി ഉപകരണങ്ങള്‍ െഷമീറിന് ലഭിച്ചത് ബംഗളൂരുവില്‍ നിന്നാണെന്നാണ് മൊഴി. ചെന്നൈയിൽ ഉള്‍പ്പെടെ തമിഴ്നാടിെൻറ വിവിധ മേഖലയിൽ ഇയാൾക്ക് സുഹൃത്തുക്കളുള്ളതായി തെളിവ് ലഭിച്ചു. സംസ്ഥാനത്ത് പല ജില്ലകളിലും ഇയാൾക്ക് കള്ളനോട്ട് ഇടപാടുണ്ടെന്ന് സംശയിക്കുന്നു. 1.10 ലക്ഷം രൂപയുടെ യഥാർഥ നോട്ട് നല്കിയാല് മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ട് തിരികെ നല്‍കുന്നതായിരുന്നു സംഘത്തിെൻറ രീതി. വിതരണം ചെയ്യുന്ന ഏജൻറിന് 25,000 രൂപ വരെ കമീഷനും നല്‍കും. റിമാന്‍ഡിലുള്ള പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി അന്വേഷിക്കാനാണ് തീരുമാനം. പ്രാഥമിക കണ്ടെത്തലുകളടങ്ങുന്ന റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം നല്കാന് തിരുവനന്തപുരം റൂറല്‍ എസ്.പിയോടും കോഴിക്കോട് സിറ്റി പൊലീസ് കമീഷണറോടും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.
കുടുക്കിയത് ആശുപത്രി ജീവനക്കാരൻ
തിരുവനന്തപുരം: കള്ളനോട്ട് വേട്ടക്ക് വഴിയൊരുക്കിയത് ആശുപത്രി ജീവനക്കാരെൻറ കാര്യക്ഷമതയും പൊലീസിെൻറ കെണിയും. ആറ്റിങ്ങൽ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നായി 20 ലക്ഷത്തിെൻറ കള്ളനോട്ടുമായി അഞ്ചുപേരാണ് പിടിയിലായത്. പ്രതികളെ പിടിക്കാൻ സഹായിച്ചത് ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെ കാഷ്യറുടെ ശ്രദ്ധയിൽപെട്ട അഞ്ഞൂറിെൻറയും രണ്ടായിരത്തിെൻറയും നോട്ടുകളാണ്. കേസിൽ അറസ്റ്റിലായ 61കാരൻ മകളുടെ ആശുപത്രി ബില്ല് അടക്കാനാണ് നോട്ടുകൾ നൽകിയത്. അഞ്ഞൂറിെൻറ കള്ളനോട്ട് മറ്റ് നോട്ടുകള്‍ക്കൊപ്പമാണ് നല്‍കിയത്. പിന്നീട് വന്ന ബില്ലിന് രണ്ടായിരം രൂപയുടെ നോട്ടും നല്കി. ഇവ തമ്മിലെ സമാനതയാണ് സംശയമുണ്ടാക്കിയത്. തുടർന്ന്, ആശുപത്രി അധികൃതർ തിരുവനന്തപുരം റൂറൽ എസ്.പി പി.കെ. മധുവിനെ വിവരം അറിയിച്ചു.
കടയ്ക്കാവൂരിലുള്ള പ്രതി രാജൻ പത്രോസിെൻറ വീട്ടില്‍നിന്ന് വേറെയും കള്ളനോട്ട് പിടിച്ചതോടെയാണ് സംഘത്തെക്കുറിച്ച് വ്യക്തത വന്നത്. പോത്തന്‍കോട് സ്വദേശി അബ്ദുൽ വഹാബും ചിറയിന്‍കീഴ് സ്വദേശി പ്രതാപനും പിടിയിലായി. ഇവരില്‍നിന്നാണ് മുഖ്യപ്രതി കോഴിക്കോട് സ്വദേശി ഷെമീറിനെക്കുറിച്ച വിവരം ലഭിച്ചത്. വഹാബ് വഴി മൂന്ന് ലക്ഷത്തിെൻറ ഓര്‍ഡര്‍ ഷെമീറിന് നല്‍കിയാണ് പൊലീസ് മുഖ്യപ്രതിക്കായി കെണിയൊരുക്കിയത്. ലക്ഷം നല്കിയാല് മൂന്നുലക്ഷം രൂപയുടെ കള്ളനോട്ട് എത്തിക്കാമെന്ന് ഷെമീര്‍ അറിയിച്ചു. അതിെൻറ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഷെമീർ അറസ്റ്റിലായത്.
സ്കൂള്‍ വിദ്യാഭ്യാസം പകുതിക്ക് നിര്‍ത്തിയ ഷെമീര്‍ കുറച്ചുവര്‍ഷം വിദേശത്തായിരുന്നു. നാട്ടില്‍ തിരികെയെത്തി ഡി.ടി.പി സെൻറര്‍ ആരംഭിച്ചു. കടം വാങ്ങിയത് തിരിച്ചുനല്‍കാനാണ് കള്ളനോട്ടടിച്ച് തുടങ്ങിയതെന്ന് ഷെമീര്‍ പറയുന്നു. ഓണ്‍ലൈനായി പ്രിൻററുകളും സ്കാനറുകളും വാങ്ങി. അസ്സല് നോട്ടുമായി ഒരു വ്യത്യാസവും കള്ളനോട്ടിനുണ്ടായിരുന്നില്ല. സെക്യൂരിറ്റി ത്രെഡും നിർമിച്ചിരുന്നു. വിവാഹ ക്ഷണക്കത്തുകളില്‍ ഉപയോഗിക്കുന്ന നൂല് ചൂടാക്കിയാണ് ത്രെഡ് നിർമിച്ചത്.
മുഖ്യപ്രതിയെ കസ്റ്റഡിയിൽ വാങ്ങും
ആറ്റിങ്ങല്‍: കള്ളനോട്ട് കേസിൽ പിടിയിലായ മുഖ്യപ്രതി കോഴിക്കോട് കുന്ദമംഗലം പുല്‍പ്പറമ്പില്‍ ഷെമീറിനെ തെളിവെടുപ്പിനും തുടരന്വേഷണത്തിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ആഗസ്റ്റ് ഒന്നിന് കോടതിയെ സമീപിക്കും. ശനിയാഴ്ച കോടതിയെ സമീപിക്കാനാണ് ആദ്യം ആലോചിച്ചത്. എന്നാല്‍, തൊട്ടടുത്ത ദിവസം കര്‍ക്കടകവാവ് ബലിയുമായി ബന്ധപ്പെട്ട് പൊലീസിന് ഗതാഗത - ക്രമസമാധാന നിയന്ത്രണ ജോലികള്‍ കൂടുതലായതിനാല്‍ ഈ ദിവസങ്ങളില്‍ തെളിവെടുപ്പും അന്വേഷണവും സാധ്യമാകില്ല. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.