കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമാകുന്നു. നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ഒരു ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടില്ല. ഏതാനും ദിവസങ്ങളായുള്ള കനത്ത മഴയിൽ വെള്ളത്തിലായ മേഖലകളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങി.
ഇന്ന് ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ടെങ്കിലും മിക്ക ജില്ലകളിലും സാധാരണ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത വടക്കൻ ജില്ലകളിലും ഇന്ന് മഴ കുറഞ്ഞു.
ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മൺസൂൺ കാലത്തെ പതിവ് മഴയേ ഉണ്ടാകൂവെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ജൂലൈ 12ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്.
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇപ്പോഴും നിരോധനം നിലവിലുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.