കൂ​ട്ടി​ക്ക​ൽ കാ​വാ​ലി​യി​ൽ തി​ര​ച്ചി​ലി​നി​ടെ മാ​ർ​ട്ടിന്‍റെ മ​ക​ൾ സാ​ന്ദ്ര​യു​ടെ കൈ ​മ​ണ്ണി​ന​ടി​യി​ൽ ക​ണ്ടെ​ത്തി​യ​പ്പോ​ൾ (ഫോട്ടോ: ദിലീപ്​ പുരക്കൽ)

എ​ട്ട്​ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂടി ക​ണ്ടെ​ടു​ത്തു, ആകെ മ​ര​ണം 22; കാ​ണാ​മ​റ​യ​ത്ത്​ ര​ണ്ടു ​പേ​ർ

കോ​ട്ട​യം: പൊ​ട്ടി​യൊ​ലി​ച്ചെ​ത്തി​യ കൊ​ടും​ദു​ര​ന്തം വേ​രോ​ടെ​യ​റു​ത്തു​മാ​റ്റി​യ കു​ടും​ബ​ങ്ങ​ളു​ടെ വി​ലാ​പ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച്​ കി​ഴ​ക്ക​ൻ മ​ല​യോ​രം. കോ​ട്ട​യം-​ഇ​ടു​ക്കി അ​തി​ർ​ത്തി മേ​ഖ​ല​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ മ​ര​ണം 22 ആ​യി. കോ​ട്ട​യ​ത്ത്​ 13 പേ​രും ഇ​ടു​ക്കി​യി​ൽ ഏ​ഴു ​പേ​രു​മാ​ണ്​ മ​രി​ച്ച​ത്. തൊ​ടു​പു​ഴ കാ​ഞ്ഞാ​റി​ൽ കാ​ർ ഒ​ഴു​ക്കി​ൽ പെ​ട്ട്​ ര​ണ്ടു​പേ​രും മ​രി​ച്ചി​രു​ന്നു.

കൂ​ട്ടി​ക്ക​ലി​ൽ​നി​ന്ന്​ എ​ട്ട്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ഞാ​യ​റാ​ഴ്​​ച ക​ണ്ടെ​ടു​ത്തു. മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്​​ച കി​ട്ടി​യി​രു​ന്നു. ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​രും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഒ​ഴു​ക്കി​ൽ​പെ​ട്ട ര​ണ്ടു​േ​പ​രെ ക​ണ്ടെ​ത്താ​നു​ണ്ട്. ഞാ​യ​റാ​ഴ്ച​യോ​ടെ മേ​ഖ​ല​യി​ല​ട​ക്കം മ​ഴ കു​റ​ഞ്ഞു.


കൂ​ട്ടി​ക്ക​ൽ വി​ല്ലേ​ജി​ൽ കാ​വാ​ലി ഒ​ട്ട​ലാ​ങ്ക​ൽ (വ​ട്ടാ​ള​ക്കു​ന്നേ​ൽ) മാ​ർ​ട്ടി​ൻ (48), മ​ക്ക​ളാ​യ സാ​ന്ദ്ര (14), സ്നേ​ഹ (10), ഏ​ന്ത​യാ​ർ സ്വ​ദേ​ശി​നി സി​സി​ലി (50), പ്ലാ​പ്പ​ള്ളി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ആ​റ്റു​ചാ​ലി​ൽ ജോ​മി​യു​ടെ ഭാ​ര്യ സോ​ണി​യ ജോ​ബി (45), മ​ക​ൻ അ​ല​ൻ ജോ​ബി (14), പ​ന്ത​ലാ​ട്ടി​ൽ മോ​ഹ​ന​െൻറ ഭാ​ര്യ സ​ര​സ​മ്മ മോ​ഹ​ൻ (62), മു​ണ്ട​ക​ശ്ശേ​രി വേ​ണു​വി​െൻറ ഭാ​ര്യ റോ​ഷ്നി (48) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ഞാ​യ​റാ​ഴ്​​ച ക​ണ്ടെ​ത്തി​യ​ത്.

ഏ​ന്ത​യാ​റി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ ഷാ​ല​റ്റ് ഓ​ലി​ക്ക​ൽ (29), കൂ​വ​പ്പ​ള്ളി​യി​ല്‍ രാ​ജ​മ്മ (64) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങളും ല​ഭി​ച്ചു. ഇ​വ​ർ ഒ​ഴു​ക്കി​ൽ​പെ​ട്ട​താ​ണെ​ന്നാ​ണ് വി​വ​രം. ഒ​ട്ട​ലാ​ങ്ക​ൽ മാ​ർ​ട്ടി​െൻറ അ​മ്മ ക്ലാ​ര​മ്മ ജോ​സ​ഫ് (65), ഭാ​ര്യ സി​നി(35), മ​ക​ൾ സോ​ന (11) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ശ​നി​യാ​ഴ്​​ച​ത​ന്നെ ക​ണ്ടെ​ടു​ത്തി​രു​ന്നു.


ഇ​ടു​ക്കി പീ​രു​മേ​ട് കൊ​ക്ക​യാ​റി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ നാ​ലു​കു​ട്ടി​ക​ൾ അ​ട​ക്കം ആ​റു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി. ഷാ​ജി ചി​റ​യി​ല്‍ (55), സി​യാ​ദി​െൻറ ഭാ​ര്യ ഫൗ​സി​യ (28), മ​ക​ൻ അ​മീ​ൻ (ഏ​ഴ്), മ​ക​ൾ അം​ന (ഏ​ഴ്), ക​ല്ലു​പു​ര​ക്ക​ൽ ഫൈ​സ​ലി​െൻറ മ​ക്ക​ളാ​യ അ​ഫ്‌​സാ​ര (എ​ട്ട്), അ​ഫി​യാ​ന്‍ (നാ​ല്) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ല​ഭി​ച്ച​ത്. അം​ന, അ​ഫ്​​സാ​ര, അ​ഫി​യാ​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കെ​ട്ടി​പ്പി​ടി​ച്ചു​കി​ട​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു.


വെ​ള്ള​പ്പാ​ച്ചി​ലി​ൽ​പെ​ട്ട പെ​രു​വ​ന്താ​നം നി​ർ​മ​ല​ഗി​രി വ​ട​ശ്ശേ​രി​ൽ ജോ​ജി​യു​ടെ (44) മൃ​ത​ദേ​ഹ​വും ല​ഭി​ച്ചു. പു​തു​പ്പ​റ​മ്പി​ൽ ഷാ​ഹു​ലി​െൻറ മ​ക​ൻ സ​ച്ചു ഷാ​ഹു​ലി​നാ​യി (ഏ​ഴ്) തി​ര​ച്ചി​ൽ തു​ട​രു​ന്നു. ഒ​ഴു​ക്കി​ൽ​പെ​ട്ട ചേ​പ്ലാം​കു​ന്നേ​ൽ ആ​ൻ​സി സാ​ബു​വി​​നെ​യും (50) ക​ണ്ടു​കി​ട്ടി​യി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ലേ​ക്കും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

മ​ന്ത്രി​മാ​രാ​യ വി.​എ​ൻ. വാ​സ​വ​ൻ, റോ​ഷി അ​ഗ​സ്​​റ്റ്യ​ൻ, ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് തു​ട​ങ്ങി​യ​വ​ർ ദു​ര​ന്ത​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു. മ​ഴ​ക്കെ​ടു​തി​യി​ൽ ഒ​ക്​​ടോ​ബ​ർ 12 മു​ത​ല്‍ 17 വ​രെ സം​സ്​​ഥാ​ന​ത്താ​കെ 28 പേ​ര്‍ മ​രി​ച്ചു. 

തൃശൂർ ജില്ലയിൽ മഴ ശക്തം; അതീവ ജാഗ്രത പാലിക്കണമെന്ന്​ കലക്ടർ

തൃശൂർ: ജില്ലയിൽ വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന്​ കലക്ടർ ഹരിത വി. കുമാർ. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും പ്രാദേശികമായി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കലക്​ടർ പറഞ്ഞു.

വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് നേരത്തേ തന്നെ മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയില്‍ ജില്ലയിലെ അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.

പുഴകളിലെ ജലനിരപ്പ് പലയിടത്തും വാണിങ് ലെവലിന് അടുത്തെത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങൾ സജ്ജരാണ്. ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങൾ തയ്യാറാകണമെന്നും കലക്ടർ അറിയിച്ചു.


പരീക്ഷകൾ മാറ്റി

കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും, ഐ.ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തലശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷകൾക്ക് മാറ്റമില്ല.

കാലിക്കറ്റ് സർവകലാശാല നാളെ (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കൽ, എൻട്രൻസ്​ തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച്.ഡി.സി പരീക്ഷയും മാറ്റിവെച്ചു പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.

മഹാത്മ ഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.


2021-10-17 21:28 IST

ഭാരതപ്പുഴയിൽ ജലനിരപ്പ്​ ഉയരുകയാണ്​. പൊന്നാനി, തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

2021-10-17 20:10 IST

ചാലക്കുടി പുഴയിലെ ജലനിരപ്പ് വെറ്റിലപ്പാറ ഗേജിങ് സ്റ്റേഷനിൽ മുന്നറിയിപ്പ് നിരപ്പായ 44.5 മീറ്റർ (സമുദ്രനിരപ്പ് അടിസ്ഥാനമാക്കി) കവിഞ്ഞ് 44.62 മീറ്റർ എത്തിയതിനാൽ ജാഗ്രതാ നിർദേശം നൽകി.

2021-10-17 19:13 IST

കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും, ഐ.ടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തലശേരി കാമ്പസിലെ ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷകൾക്ക് മാറ്റമില്ല.

2021-10-17 19:13 IST

കാലിക്കറ്റ് സർവകലാശാല നാളെ (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

2021-10-17 19:13 IST

കേരളത്തിന്‍റെ സൈന്യം സജ്ജമെന്ന് മന്ത്രി സജി ചെറിയാൻ. അടിയന്തര സാഹചര്യങ്ങളെ നേരിടാനായി അഞ്ച് ബോട്ടുകളും മത്സ്യത്തൊഴിലാളികളും ചെങ്ങന്നൂരെത്തി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ എന്ന നിലക്കാണ് ഈ സജ്ജീകരണം ഏർപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു. 

2021-10-17 19:07 IST

മാർട്ടിന്‍റെ കുടുംബത്തിലെ ആറു പേരുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ മൃതദേഹങ്ങൾ സൂക്ഷിക്കും. മരിച്ചവരുടെ ബന്ധുക്കൾ പാലക്കാടാണ്. സംസ്കാരം പാലക്കാട് നടത്താണ് സാധ്യത.

2021-10-17 18:25 IST

ഉരുൾ​പൊട്ടലിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കൊക്കയാറിൽ കാണാതായ എ​​​ട്ട്​ പേ​​​രിൽ കുട്ടികളടക്കം ആറു പേരുടെ മൃതദേഹം കണ്ടെത്തി. ഷാജി ചിറയിൽ (55), ഫൗസിയ സിയാദ് (28), അമീൻ സിയാദ് (10), അംന സിയാദ് (ഏഴ്), അ​ഫ്​​സാ​ന ഫൈസൽ (എട്ട്), അഫിയാൻ ഫൈസൽ (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് മൂന്നു കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മണിമലയാറ്റിൽ നിന്നാണ് ഷാജിയുടെ മൃതദേഹം കണ്ടെടുത്തത്. പു​തു​പ്പ​റ​മ്പി​ൽ ഷാ​ഹു​ലി‍ന്‍റെ മ​ക​ൻ സ​ച്ചു (​മൂ​ന്ന്), ആ​ൻ​സി (45) എന്നിവരെയാണ് കണ്ടെത്താനുള്ളത്. 

2021-10-17 17:46 IST

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു. അതിതീവ്ര മഴയും ഉരുൾപൊട്ടലും അതിന്‍റെ ഫലമായി ഉണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

2021-10-17 16:54 IST

കുന്നംകുളം: കനത്ത മഴയിൽ കുന്നംകുളം നഗരത്തിലെ പ്രധാന ഉപറോഡുകളില്‍ ഒന്നായ ഭാവന തിയറ്റർ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്. ഇതുവഴിയുള്ള ഗതാഗതം നഗരസഭ അധികൃതരും നാട്ടുകാരും ചേർന്ന് തിരിച്ചുവിട്ടു.

പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള റോഡില്‍ വെള്ളക്കെട്ട് ശക്തമായതിനെ തുടർന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഭാവന തിയറ്റര്‍ മുതല്‍ സബ്ട്രഷറി ഓഫീസ് വരെയുള്ള 20 ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.

നഗരസഭയിലെ വടുതല വട്ടംപാട്ടം മേഖലയിലും ചാട്ടുകുളം മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. വട്ടംപാടം കരിയന്തടത്ത് വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തകർ രണ്ടു ഗ്രൂപ്പുകളായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

2021-10-17 16:53 IST

തൃശൂർ: പുത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൻകാട്, ചിറ്റക്കുന്ന് പ്രദേശത്തെ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു. കലക്ടറുടെ നിർദ്ദേശപ്രകാരമാണ് കുടുംബങ്ങളെ മാറ്റിയത്. തഹസിൽദാർ ജയശ്രി, ഡെപ്യൂട്ടി തഹസിൽദാർ ലിഷ, പുത്തൂർ വില്ലേജ് ഓഫീസർ മഹേശ്വരി, കൈനൂർ വില്ലേജ് ഓഫീസർ ദീപ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, ഒല്ലൂർ സി ഐ ബെന്നി ജേക്കബ്, എസ് ഐ അനുദാസ്, മറ്റ് പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടത്തിയത്.

സ്ഥലത്ത് നിന്ന് ബന്ധു വീടുകളിലേക്കോ വില്ലേജ് അധികൃതരുടെ നേതൃത്വത്തിൽ വെട്ടുകാട് സെന്റ് ജോൺസ് അക്കാദമിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേയ്ക്കോ രണ്ട് മണിക്കൂറിനകം മാറാനാണ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇതിനിടെ ചില വീട്ടുകാർ സ്ഥലത്ത് നിന്ന് ഒഴിയില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയത് തർക്കത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് ഉൾപ്പെടെ സ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. കൂടാതെ കൈനൂർ കോക്കാത്ത് കോളനിയിലെ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സ്ഥലത്ത് നിന്ന് 10 കുടുംബങ്ങളെയും ഒഴിപ്പിച്ചു. മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.

Tags:    
News Summary - kerala rains updates 60 relief camps opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.