തൃശൂർ: കേരള സംഗീത നാടക അക്കാദമി നിര്‍വാഹക സമിതിയിലേക്ക് മൂന്നുപേരെ കൂടി തെരഞ്ഞെടുത്തു. കലാസംഘാടകന്‍ ടി.ആര്. അജയന്, ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളി, കലാനിരൂപക രേണുരാമനാഥ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ചെയര്മാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കേരള സംഗീത നാടക അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്. നിലവില്‍ അക്കാദമി നിര്‍വാഹക സമിതിയില്‍ 13 അംഗങ്ങളാണ് ഉള്ളത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (ചെയർ.), കരിവെള്ളൂര്‍ മുരളി (സെക്ര.), പി.ആര്. പുഷ്പവതി (വൈസ് ചെയർ.), കലക്ടര്‍ ഹരിത വി. കുമാര്‍ (ട്രഷ.). മറ്റ് അംഗങ്ങള്‍-നിമിഷ സലിം, ഫ്രാന്‍സിസ് ടി. മാവേലിക്കര, ജോണ്‍ ഫെര്‍ണാണ്ടസ്, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍. അക്കാദമിയുടെ മുഖമാസികയായ കേളിയുടെയും പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട പത്രാധിപ സമിതിയിലേക്കുള്ള അംഗങ്ങളെയും തെരഞ്ഞെടുത്തു.
സെക്രട്ടറി കരിവെള്ളൂര്‍ മുരളി എഡിറ്ററായും കലാനിരൂപക രേണു രാമനാഥ്, കർണാട സംഗീതജ്ഞന് ആനയടി പ്രസാദ്, നാടകകൃത്ത് രാജ്മോഹന്‍ നീലേശ്വരം എന്നിവര്‍ അംഗങ്ങളുമായ പത്രാധിപസമിതിയെയാണ് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.