കലോത്സവ സ്വർണക്കപ്പ് ഇന്നലെ പ്രധാന വേദിയായ ആശ്രാമം മൈതാനത്ത് എത്തിച്ചപ്പോൾ 

കോഴിക്കോടിന് കപ്പൊരു ശീലം, പാലക്കാടിന് പോരാട്ടം... ആരെടുക്കും ഇത്തവണ കലോത്സവ സ്വർണക്കപ്പ്

കൊല്ലം: കൗമാരകലയുടെ മഹാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് ആരവമുയർന്നതോടെ ആവേശത്തിലാണ് കലാലോകം. വരുംകാലത്തിന്‍റെ പ്രതിഭകളെ വാർത്തെടുക്കാനുള്ള പരിശീലനവേദി കൂടിയായ കലോത്സവ വേദിയിൽ മത്സരവാശി മുറുകുമ്പോൾ, ആരാവും ഇത്തവണ സ്വർണക്കപ്പിന് അവകാശികളാവുകയെന്ന ചർച്ചയും സജീവമാണ്.

1956ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചെങ്കിലും 1986ലാണ് സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ് നൽകുന്ന പതിവ് തുടങ്ങിയത്. 2008 വരെ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നൽകാറ്. 2009 മുതലാണ് ഹയർ സെക്കൻഡറി കലോത്സവം കൂടി ഒന്നിച്ച് നടത്താൻ തുടങ്ങിയത്.

1986ലെ കലോത്സവത്തിൽ സ്വർണക്കപ്പ് ആദ്യമായി സ്വന്തം പേരിലാക്കിയത് തിരുവനന്തപുരം ജില്ലയാണ്. അന്ന് തൃശൂരിലായിരുന്നു കലോത്സവം. തുടർന്നുള്ള മൂന്ന് വർഷവും കപ്പ് തിരുവനന്തപുരം തന്നെ നിലനിർത്തി. 1990ൽ ആലപ്പുഴ കലോത്സവത്തിൽ എറണാകുളമായി ചാമ്പ്യന്മാർ. 1991ൽ കാസർകോട് നടന്ന കലോത്സവത്തിലാണ് കോഴിക്കോട് ആദ്യമായി സ്വർണക്കപ്പ് സ്വന്തമാക്കുന്നത്. കലോത്സവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് കൈവശം വെച്ചതും കോഴിക്കോട് തന്നെ.

2007 മുതൽ തുടർച്ചയായി 12 വർഷം സ്വർണക്കപ്പ് സ്വന്തമാക്കിയ ചരിത്രമുണ്ട് കോഴിക്കോട്ടുകാർക്ക്. ഇതിൽ 2015ൽ കോഴിക്കോടും പാലക്കാടും സംയുക്ത ചാമ്പ്യന്മാരായിരുന്നു. 2019ലെ ആലപ്പുഴ കലോത്സവത്തിൽ പാലക്കാട് ചാമ്പ്യന്മാരായപ്പോളാണ് കോഴിക്കോടിന്‍റെ അപ്രമാദിത്തം അവസാനിച്ചത്. 2020ൽ കാസർകോട് കലോത്സവത്തിലും കപ്പടിച്ചത് പാലക്കാട് തന്നെ. 2021ലും 22ലും കോവിഡ് കാരണം കലോത്സവം നടന്നില്ല. 2023ൽ കോഴിക്കോട് കലോത്‍സവം നടത്തിയപ്പോൾ കപ്പ് കോഴിക്കോട്ടുകാർ തിരികെ പിടിച്ചെടുത്തു. ഇത്തവണ കൊല്ലം കാത്തിരിക്കുകയാണ്, ആരാവും സ്വർണക്കപ്പിന്‍റെ പുതിയ അവകാശിയെന്നറിയാൻ.

 

വെറും കപ്പല്ല, ഇത്​ സ്വർണക്കഥക്കൂട്ട്

ക​ല​യു​ടെ മ​ഴ​വി​ല്ല് തീ​ർ​ക്കു​ന്ന കൗ​മാ​ര​മാ​മാ​ങ്ക​ത്തി​ൽ വേ​ദി​ക​ളി​ലെ പോ​രാ​ട്ട​ങ്ങ​ൾക്കു മാ​ത്ര​മ​ല്ല, വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന സ്വ​ർ​ണ​ക്ക​പ്പി​നു​മു​ണ്ട്​ കൗ​തു​ക​മേ​റി​യ ക​ഥ​പ​റ​യാ​ൻ. എ​റ​ണാ​കു​ളം വേ​ദി​യാ​യ 1985ലെ ​സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ലാ​ണ്​ ഈ ​ക​ഥ​ക്ക്​ രം​ഗ​പ​ശ്ചാ​ത്ത​ല​മൊ​രു​ങ്ങു​ന്ന​ത്.

ചി​റ്റൂ​ർ റോ​ഡി​ലെ പ്ര​ധാ​ന വേ​ദി​യി​ൽ മ​ത്സ​ര​ങ്ങ​ൾ ത​ക​ർ​ക്കു​ക​യാ​ണ്. പ​ക്ഷേ, സ​ദ​സ്സി​ൽ കാ​ഴ്ച​ക്കാ​ർ ശു​ഷ്കം. പ​ക്ഷേ, പു​റ​ത്തു​ണ്ട്​ അ​തി​ശ​യ​ക​ര​മാ​യി ജ​നം ഒ​ഴു​കു​ന്നു. റോ​ഡും നി​റ​ഞ്ഞു​ക​വി​യു​ന്നു. മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ മൈ​താ​ന​ത്തേ​ക്കാ​ണ്​ ജ​നം കു​തി​ച്ചു​പാ​യു​ന്ന​ത്. കോ​ള​ജ്​ മൈ​താ​ന​മാ​ക​ട്ടെ, സൂ​ചി കു​ത്താ​നി​ട​മി​ല്ലാ​ത്ത വി​ധം ജ​ന​സാ​ഗ​രം.

നെ​ഹ്റു സ്വ​ർ​ണ​ക്ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ വീ​റും വാ​ശി​യു​മോ​ടെ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​മ്പോ​ഴും കാ​ണാ​നും ആ​സ്വ​ദി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ. നാ​ടും നാ​ട്ടാ​രും ഒ​ന്ന​ട​ങ്കം നെ​ഹ്റു സ്വ​ർ​ണ​ക്ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ന് പി​ന്നാ​ലെ​യാ​ണ്.

ര​ച​ന​മ​ത്സ​ര​ങ്ങ​ളു​ടെ വി​ധ​ക​ർ​ത്താ​വാ​യി എ​ത്തി​യ വൈ​ലോ​പ്പി​ള്ളി​ക്ക്​ ക​ലാ​കാ​ര​ന്മാ​രാ​യ കു​ഞ്ഞു​ങ്ങ​ളു​ടെ ദൈ​ന്യ​ത ക​ണ്ട്​ മ​ന​സ്സ​ലി​ഞ്ഞു. അ​ന്ന​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​നോ​ട്​ ‘വി​ജ​യി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഒ​രു​ത​രി പൊ​ന്ന് ന​ൽ​കി​ക്കൂ​ടേ മ​ന്ത്രി’ എ​ന്ന്​ ചോ​ദി​ച്ചു. വൈ​ലോ​പ്പി​ള്ളി​യു​ടെ ചോ​ദ്യം ജേ​ക്ക​ബ് കാ​ര്യ​മാ​യെ​ടു​ത്തു. അ​ങ്ങ​നെ 1985ൽ ​എ​റ​ണാ​കു​ള​ത്തെ സ്കൂ​ൾ ക​ലോ​ത്സ​വ സ​മാ​പ​ന വേ​ദി​യി​ൽ മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​ന്‍റെ പ്ര​ഖ്യാ​പ​നം വ​ന്നു. ‘അ​ടു​ത്ത വ​ർ​ഷം വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക്​ സ്വ​ർ​ണ​ക്ക​പ്പ്’.

പി​റ്റേ വ​ർ​ഷം തൃ​ശൂ​രി​ലാ​യി​രു​ന്നു ക​ലോ​ത്സ​വം. ജ്വ​ല്ല​റി​ക​ളു​ടെ നാ​ടാ​ണ് തൃ​ശൂ​ർ. ഇ​വി​ട​ത്തെ സ്വ​ർ​ണ​ക്ക​ച്ച​വ​ട​ക്കാ​ർ അ​ൽ​പ​മൊ​ന്ന് മ​ന​സ്സു​വെ​ച്ചാ​ൽ സ്വ​ർ​ണ​ക്ക​പ്പി​ലേ​ക്കു​ള്ള ത​ട​സ്സ​ങ്ങ​ളി​ല്ലാ​താ​കു​മെ​ന്ന ജേ​ക്ക​ബി​ന്‍റെ ചി​ന്ത​ക​ൾ മു​റു​കി. സ്വ​ർ​ണ​ക്ക​ച്ച​വ​ട​ക്കാ​രോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കാ​ൻ തൃ​ശൂ​രി​ൽ മ​ന്ത്രി​ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് ഒ​രു വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. പ​​ക്ഷേ, ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ടു. എ​ങ്കി​ലും മ​ന്ത്രി ജേ​ക്ക​ബ് ത​ള​ർ​ന്നി​ല്ല. തൃ

​ശൂ​രി​ലെ ക​ലോ​ത്സ​വ സ​മാ​പ​ന​ത്തി​ന് സ്വ​ർ​ണം പൂ​ശി​യ േട്രാ​ഫി ന​ൽ​കി അ​ന്ന് അ​ദ്ദേ​ഹം ത​ൽ​ക്കാ​ലം ര​ക്ഷ​പ്പെ​ട്ടു. വി​ഷ​മ​വൃ​ത്ത​ത്തി​ൽ അ​ക​പ്പെ​ട്ട മ​ന്ത്രി​യോ​ട് അ​ന്ന​ത്തെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡി. ​രാ​ജ​ൻ സ്വ​ർ​ണ​ക്ക​പ്പ് സം​ഘ​ടി​പ്പി​ക്കാ​മെ​ന്നേ​റ്റു. ഒ​ടു​വി​ൽ സ്വ​ർ​ണ​ക്ക​പ്പി​നാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടു. 300ല​ധി​കം ക​ലാ​കാ​ര​ന്മാ​ർ വ​ര​ച്ച ക​പ്പി​ന്‍റെ മാ​തൃ​ക​ക​ളി​ൽ​നി​ന്നും ചി​റ​യി​ൻ​കീ​ഴ് ശ്രീ​ക​ണ്ഠ​ൻ നാ​യ​രു​ടെ മാ​തൃ​ക സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

117.5 പ​വ​ൻ സ്വ​ർ​ണ​മാ​ണ്​ ഇ​തി​നു​വേ​ണ്ടി​വ​ന്ന​ത്. 1987ൽ ​കോ​ഴി​ക്കോ​ട്ട് ന​ട​ന്ന 27ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ യ​ഥാ​ർ​ഥ സ്വ​ർ​ണ​ക്ക​പ്പ് അ​വ​ത​രി​ച്ചു. വൈ​ലോ​പ്പി​ള്ളി​യു​ടെ സ്വ​പ്ന​വും മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​ന്‍റെ വാ​ഗ്ദാ​ന​വും പൂ​വ​ണി​ഞ്ഞു. അ​ക്കു​റി ഒ​റി​ജി​ന​ൽ സ്വ​ർ​ണ​ക്ക​പ്പി​ൽ മു​ത്ത​മി​ട്ട് തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​ന്നി അ​വ​കാ​ശി​ക​ളാ​യി. 

Tags:    
News Summary - kerala school kalolsavam 2024 Who will win the golden cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.