തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഞ്ചിങ് നിർബന്ധമാക്കുകയും ശമ്പളവുമായി ബന്ധിപ്പിക്കുകയും ചെയ്തതിനു പിന്നാലെ ഹാജറും പഞ്ചിങ് സമയവുമടക്കം എസ്.എം.എസിലൂടെയും ഇ-മെയിലിലൂടെയും ജീവനക്കാരെ അറിയിക്കുന്നതിന് സംവിധാനമൊരുങ്ങുന്നു. പഞ്ച് ചെയ്തത് ശരിയായിട്ടുണ്ടോ, കൃത്യമാണോ എന്നതടക്കമുള്ള ജീവനക്കാരുടെ സംശയങ്ങൾക്ക് പരിഹാരമായാണ് തീരുമാനം. ഫെബ്രവരി രണ്ടാം വാരത്തോടെ സംവിധാനം നിലവിൽ വരുമെന്നാണ് വിവരം. രാവിലെ ജോലിയിൽ പ്രവേശിക്കുേമ്പാഴും വൈകീട്ട് പുറത്തിറങ്ങുേമ്പാഴും രണ്ട് എസ്.എം.എസുകളാണ് ലഭിക്കുക.
പഞ്ച് ചെയ്ത സമയം, വൈകിയുട്ടുണ്ടെങ്കിൽ അക്കാര്യം, ദിവസം എത്ര മണിക്കൂർ ജോലിയിലുണ്ടായിരുന്നു തുടങ്ങിയ വിവരങ്ങളാണ് ഉള്ളടക്കം. പഞ്ചിങ് നിർബന്ധമാക്കിയ തീരുമാനേത്താടൊപ്പം പ്രതിമാസം മൂന്നു മണിക്കൂർ ഇളവു നൽകിയിരുന്നു. വൈകിയെത്തുന്ന സമയം ഇൗ മൂന്നു മണിക്കൂറിൽനിന്ന് കുറക്കും. വൈകൽ മൂന്നു മണിക്കൂർ പിന്നിടുേമ്പാഴാണ് ശമ്പളത്തെ ബാധിക്കുക. ഇൗ സാഹചര്യത്തിൽ ഒാേരാരുത്തരുടെയും സമയാനുകൂല്യത്തിൽ എത്ര നഷ്ടെപ്പട്ടു, ഇനി എത്ര അവശേഷിക്കുന്നു എന്നീ കാര്യങ്ങളും എസ്.എം.എസിലുണ്ടാകും. ഇതേ ഉള്ളടക്കമാണ് ഇ-മെയിൽ വഴിയും നൽകുക.
സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി സെക്രട്ടേറിയറ്റിലെ അയ്യായിരത്തോളം ജീവനക്കാർക്ക് പ്രത്യേകം ഫോറം നൽകി ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ശേഖരിച്ചിട്ടുണ്ട്. ഇവ സ്പാർക്കിെൻറ ഡാറ്റാബേസിൽ ഉൾപ്പെടുത്തിയാണ് തത്സമയം ജീവനക്കാർക്ക് വിവരങ്ങളെത്തിക്കുന്നത്. ജനുവരി ഒന്നുമുതലാണ് സെക്രട്ടേറിയറ്റിൽ പഞ്ചിങ് ശമ്പളവുമായി ബന്ധിപ്പിച്ചുള്ള ക്രമീകരണം നിലവിൽ വന്നത്. പഞ്ചിങ് നടപ്പാക്കിയിട്ട് 15 വർഷമായെങ്കിലും ആദ്യമായാണ് ശമ്പളവുമായി ബന്ധിപ്പിക്കുന്നത്. ഹാജർ ക്രമീകരിക്കേണ്ടവർ 20നു മുമ്പുചെയ്യണം. പ്രവൃത്തിദിവസങ്ങളിൽ ശരാശരി ഏഴു മണിക്കൂർ ജോലിയിൽ ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ. ഇതോടെ തിരിച്ചറിയൽ കാർഡും നിർബന്ധമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.