സംസ്ഥാനത്ത് ഇന്ന് 14 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കര്‍ (70), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീന്‍ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി റംല (56), പാലക്കാട് ചെര്‍മുണ്ടശേരി സ്വദേശി ലത (52), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ പാലക്കാട് കുലകല്ലൂര്‍ സ്വദേശിനി സരസ്വതിയമ്മ (84), സെപ്റ്റംബര്‍ 1ന് മരണമടഞ്ഞ പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാന്‍ (49), പാലക്കാട് കര്‍ണകി നഗര്‍ സ്വദേശി സി. സുബ്രഹ്മണ്യന്‍ (84), ആഗസ്റ്റ് 28ന് മരണമടഞ്ഞ പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കര്‍ (80), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി സജിത (45) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ, സംസ്ഥാനത്ത് ആകെ കോവിഡ് മരണം 480 ആയി. പുതിയതായി റിപ്പോർട്ട് ചെയ്ത മരണങ്ങള്‍ ആലപ്പുഴ എൻ.ഐ.വിയിൽ പരിശോധിച്ച ശേഷം സ്ഥിരീകരിക്കമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം.

Tags:    
News Summary - Kerala State Covid Death in 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.