മലപ്പുറം: വഴിയോരങ്ങളിൽ വാഹനങ്ങളിലും മറ്റുമായി കുറഞ്ഞ നിരക്കിൽ നടത്തുന്ന ബിരിയാണി കച്ചവടം വൻ തോതിൽ വർധിച്ചതിനാൽ ഭക്ഷ്യസുരക്ഷ വകുപ്പിെൻറ നേതൃത്വത്തിൽ ‘ഓപറേഷൻ ദം’ രണ്ടാം ദിനവും തുടരുന്നു.
എൻ.എച്ച് അടക്കമുള്ള റോഡുകളുടെ ഇരുവശങ്ങളിലും ഭക്ഷ്യസുരക്ഷ രജിസ്‌ട്രേഷൻ ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും വിൽപ്പന നടത്തുന്നു എന്ന പരാതികൾ ഉയർന്നതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
മലപ്പുറം ഭക്ഷ്യ സുരക്ഷാ അസി. കമീഷണർ ജി. ജയശ്രീയുടെ നിർദേശത്തെ തുടർന്ന് മൂന്ന് സ്ക്വാഡുകളായി ആയിരുന്നു പരിശോധന. നിലമ്പൂർ, കോട്ടക്കൽ, മലപ്പുറം, പെരിന്തൽമണ്ണ, യൂനിവേഴ്സിറ്റി, തിരൂർ, വളാഞ്ചേരി ഉൾപ്പെടെ 37 കേന്ദ്രങ്ങളിൽ സ്ക്വാഡുകൾ പരിശോധന നടത്തി.
ഇത്തരം സ്ഥലങ്ങളിൽ വിതരണം നടത്തുന്ന ബിരിയാണി, കുടിവെള്ളം, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ 17 സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് കോഴിക്കോട് റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.