ഒരാഴ്ച മുമ്പ് 4.84, ഇന്ന് 8.01; കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വൻ വർധന

കോഴിക്കോട്: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ വർധിക്കുന്നു. ഇന്ന് 22 മരണമാണ് കോവിഡിനെ തുടർന്നാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 4750 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വൻ വർധനവാണ് ഉണ്ടായത്. ഇന്ന് 8.01 ആണ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ച മുമ്പ് ഇത് 4.84 ആയിരുന്നു.

ഏപ്രിൽ രണ്ടിന് കേരളത്തിൽ 2508 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84 ആയിരുന്നു. 14 പേരാണ് അന്ന് മരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും വർധിക്കുന്നതായാണ് കണ്ടത്.

ഏപ്രിൽ മൂന്നിന് 2541 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.67 ആയി ഉയരുകയും ചെയ്തു. 12 പേരാണ് ഏപ്രിൽ മൂന്നിന് മരിച്ചത്.

ഏപ്രിൽ നാലിന് 2802 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 10 പേർ മരിക്കുകയും ചെയ്തു. 6.20 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഏപ്രിൽ അഞ്ചിന് 2357 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 12 പേർ മരിക്കുകയും ചെയ്തു. 5.86 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് 3502 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 14 പേർ മരിക്കുകയും ചെയ്തു. 5.93 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഏപ്രിൽ ഏഴിന് 3502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16 മരണം കൂടി സ്ഥിരീകരിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആയിരുന്നു.

ഏപ്രിൽ എട്ടിനാണ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായത്. 4353 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആയി ഉയർന്നു. 18 പേർ മരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ന് 8.01 ആയി പോസിറ്റിവിറ്റി വർധിച്ചത്.

അതേസമയം, ദേശീയതലത്തിൽ സംസ്ഥാനത്തെ മരണനിരക്ക് കുറഞ്ഞ നിലയിലാണ്. 0.4 ശതമാനമാണ് കേരളത്തിലെ മരണനിരക്ക്. കോവിഡ് കനത്ത നാശം വിതച്ച മഹാരാഷ്ട്രയിൽ 1.8 ശതമാനമാണ് മരണനിരക്ക്. 10.2 ആണ് ദേശീയതലത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി. 

Tags:    
News Summary - kerala test positivity rate increasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.