തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിൽ കാലാവധി പൂർത്തിയായിട്ടും അവകാശികളെത്താത്ത കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സർക്കാറിലേക്ക് മാറ്റുന്നു. ഇതിന് നടപടിക്രമങ്ങൾ ട്രഷറി വകുപ്പ് ആരംഭിച്ചു 40 വർഷത്തിലേറെയായി പിൻവലിക്കാത്ത പണം വരെ ട്രഷറികളിലുണ്ട്. ഇതിെൻറ വിശദമായ കണക്കെടുക്കാനും നോമിനികളെ അറിയിച്ച് തുടർനടപടിയെടുക്കാനും ട്രഷറി ഡയറക്ടർ എല്ലാ ട്രഷറികൾക്കും നിർദേശം നൽകി. സർക്കാർ അനുമതിയോടെ മാത്രമേ ഇത്തരത്തിലുള്ള പണം മാറ്റാനാകൂ.
വ്യക്തിഗത സ്ഥിരനിക്ഷേപങ്ങൾ കാലാവധി കഴിഞ്ഞശേഷം നിക്ഷേപകരെ കത്തുമുേഖന അറിയിച്ചിട്ടും നിക്ഷേപം ക്ലോസ് ചെയ്യാനോ പുതുക്കാനോ തയാറായിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ലോസ് ചെയ്യാത്തതാണെങ്കിലും ഇൗ അക്കൗണ്ടുകൾക്ക് വാർഷിക പലിശ നൽകണം. ഇതുമൂലം പലിശയിനത്തിൽ ബജറ്റിൽ കൂടുതൽ തുക ചെലവിട്ടതായി രേഖെപ്പടുത്തണ്ടിവരുന്നു. സർക്കാറിെൻറ പൊതുകടം കുറയ്ക്കാൻ കാലപ്പഴക്കം ചെന്ന അവകാശികളില്ലാത്ത നിക്ഷേപങ്ങൾ സർക്കാർ അക്കൗണ്ടുകളിലേക്ക് മാറ്റണം. ഇതിന് സർക്കാർ അനുമതി വേണമെന്നും ട്രഷറി ഡയറക്ടറുടെ നിർദേശത്തിൽ പറയുന്നു.
കാലാവധി പൂർത്തീകരിച്ച അവകാശികളില്ലാത്ത സ്ഥിരനിക്ഷേപങ്ങൾ േക്ലാസ് ചെയ്യുന്നതിൽ നിലവിലെ ചട്ടങ്ങളിൽ പരാമർശമില്ല. ഇതിനായി നിക്ഷേപവിവരങ്ങൾ സർക്കാറിനെ അറിയിക്കണം. സ്ഥിര നിക്ഷേപ കാലാവധി പൂർത്തിയായിട്ടും വിവരം നിക്ഷേപകനെ അറിയിച്ചിട്ടും പിൻവലിക്കാനോ പുതുക്കാനോ വരാത്തവയിൽ നോമിനിയുടെ മേൽവിലാസം ലഭ്യമാണെങ്കിൽ വിവരം രജിസ്റ്റേഡ് തപാൽ വഴി അറിയിക്കാൻ ഡയറക്ടർ നിർദേശം നൽകി. രണ്ട് ഘട്ടങ്ങളായി ട്രഷറികൾ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച വിവരം ഡയറക്ടറേറ്റിൽ നൽകണം. 2000 മാർച്ച് 31നകം കാലാവധി പൂർത്തിയാക്കിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്ഥിരനിക്ഷേപ വിവരങ്ങൾ ആഗസ്റ്റ് 31നകമാണ് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.