തിരച്ചിൽ തുടരണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യപ്പെടും- പിണറായി

ന്യൂഡൽഹി: ഒാഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന്​ പ്രതിരോധ മന്ത്രി നിർമല സീതാരാമനോട്​ ആശ്യപ്പെടുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.  മത്​സ്യത്തൊളിലാളികളുടെ മൃതദേഹം ഒഴുകി നടക്കുന്നതിൽ ആശങ്കയുണ്ട്​. നേവിയുടെ തിരച്ചിൽ കാര്യക്ഷമമാക്കണം. 

നിലവിലെ സ്​ഥിതി കേന്ദ്ര പ്രതിരോധ, ആഭ്യന്തര മന്ത്രിമാരെ അറിയിക്കും. ഇൗ അടിയന്തര സാഹചര്യം നേരിടാൻ കേരളത്തിന്​ സാമ്പത്തിക സഹായം ആവശ്യമാണ്​. കേന്ദ്രം അതിന്​ തയാറാകണം. കേരളത്തിന്​ പ്രത്യേക പാ​േക്കജ്​ എന്ന കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്​ചക്കു ശേഷം മാത്രമേ പറയാനാകൂ​െവന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട്​ പറഞ്ഞു.  

​വൈകീട്ട്​ അഞ്ചരക്കാണ്​ പിണറായി വിജയൻ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്ങുമായി കുടിക്കാഴ്​ച നടത്തുന്നത്​. 

Tags:    
News Summary - Kerala Want to Continue Search Says Pinarayi - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.