തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണങ്ങൾ. ശനിയാഴ്ച അർധരാത്രി മുതൽ അതിർത്തികളിൽ ഉൾപ്പെടെ പൊലീസ് പരിശോധന ശക്തമാക്കി. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ആരാധനാലയങ്ങളിലേക്കുൾപ്പെടെ യാത്രകൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പും പൊലീസ് നൽകിയിട്ടുണ്ട്.
● കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യവിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര-സംസ്ഥാന, അർധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം-ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവക്ക് പ്രവർത്തിക്കാം. മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല. പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
● പഴം, പച്ചക്കറി, പലചരക്ക്, പാല്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെ തുറക്കാം.
● ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാർസല്‍ വിതരണവും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ല
● നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
● രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സിനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക്ക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവർ എന്നിവർക്കെല്ലാം കൃത്യമായ രേഖകളുണ്ടെങ്കില്‍ യാത്ര അനുവദിക്കും.
● മുന്‍കൂട്ടി നിശ്ചയിച്ച സ്വകാര്യ ചടങ്ങുകള്‍ 20 പേരെ പങ്കെടുപ്പിച്ച് നടത്താം.
● ചരക്ക് വാഹനങ്ങള്‍ക്ക് തടസ്സമില്ല. അടിയന്തര സാഹചര്യത്തിൽ വർക്ക്ഷോപ്പുകൾ തുറക്കാം.
● ദീർഘദൂര ബസ്, ട്രെയിൻ സർവിസുകളുണ്ടാകും. ട്രെയിൻ, വിമാനയാത്രക്കാർക്ക് സ്വകാര്യവാഹനം ഉപയോഗിക്കാം.
● കെ.എസ്.ആർ.ടി.സി അത്യാവശ്യ സർവിസുകൾ മാത്രമേ നടത്തൂ. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് കെ.എസ്.ആർ.ടി.സി സര്‍വിസ് നടത്തും.
● കള്ളുഷാപ്പുകൾ തുറക്കാം. ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും തുറക്കില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.