കോട്ടയം: പ്രണയ വിവാഹെത്ത തുടർന്ന് കോട്ടയം സ്വദേശി കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിെവക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഭരണത്തിൽ തുടരാൻ അർഹതയില്ല. കേരള പൊലിസ് ലജ്ജാകരമായ രീതിയിൽ തരംതാഴ്ന്നിരിക്കുന്നുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ഡി.ജി.പിയെ നോക്കുകുത്തിയാക്കി ഉപദേശകരാണ് നിയമനം നടത്തുന്നത്. രമൺ ശ്രീവാസ്തവയാണ് പൊലീസിനെ ഭരിക്കുന്നത്. കഴിവുകെട്ട ഏറാൻ മൂളികളെ എസ്.പിമാരാക്കുകയാണ്. ഭരണഘടനാ ബാഹ്യമായ ഇടപെടൽ പൊലീസ് ഉപദേശി നടത്തുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
പൊലീസിൽ വരുത്തിയ ഘടനാ മാറ്റം പ്രതികൂലമായി. സ്റ്റേഷൻ ചുമതല സി.െഎക്ക് നൽകിയതോടെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം താറുമാറായിരിക്കുകയാണ്. കേസിലെ പൊലീസ് ഇടപെടൽ കൂടി അന്വേഷിക്കണശമന്നും ചെന്നിത്തല പറഞ്ഞു.
കെവിൻ വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം അരോചകമായിരുന്നു. 15 വാഹനങ്ങൾ മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്നതെന്തിനാണ്? ഇത് രാജ ഭരണമാണോ? വിഷയത്തിൽ പാർട്ടി പ്രതികരിക്കാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികൾക്ക് കോൺഗ്രസുമായി ബന്ധമില്ലെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പൊതുമുതൽ നശിപ്പിച്ചതിനുള്ള കേസെടുത്തത് പ്രതിഷേധാർഹമാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.